Cinema Kerala

‘മറച്ചുവെച്ച ഐഡന്റിറ്റിയിൽ ജീവിച്ചിട്ടില്ല,ഒരു പാര്‍ട്ടിയിലും അംഗത്വം ഇല്ല’; മറുപടിയുമായി ലക്ഷ്മി പ്രിയ

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു നടിയാണ് ലക്ഷ്മി പ്രിയ.കഴിഞ്ഞ ദിവസം താരം തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയിരുന്നു.നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയായിരുന്നു താരത്തിന്റെ പ്രതികരണം.ജയ പരാജയങ്ങളുടെ പേരിൽ ആരൊക്കെ പ്രസ്ഥാനത്തെ വിട്ടുപോയാലും ഞാൻ ഉണ്ടാവും പ്രസ്ഥാനത്തിനൊപ്പമെന്നും.

ഒറ്റ സീറ്റും ഇല്ലെങ്കിലും ഒറ്റ വോട്ട് ഉറപ്പായും ഭാരതീയ ജനതാ പാർട്ടിയ്ക്ക് ഉറപ്പിയ്ക്കുന്ന പതിനായിരങ്ങളിൽ ഒരാൾ ആയി ഈ ഞാനും ഉണ്ടാകുമെന്നും ലക്ഷ്മി പ്രിയയുടെ പ്രതികരണം. എത്തിണ് പിന്നാലെ നടിക്കെതിരെ വിമർശനവുമായി നിരവധി പേരാണ് രംഗത്ത് എത്തിയത് .താരത്തിന്റെ സംഘപുത്രി പരാമർശത്തിൽ സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ താരം ഇതിൽ പ്രതികരണവുമായി ഇതറിയിരിക്കുമാകയാണ്.

വിമർശകരോട് തന്റെ കുടുംബത്തെക്കുറിച്ചും വിദ്യാഭ്യാസയോഗ്യതയെക്കുറിച്ചും നടി തുറന്നുപറയുന്നുണ്ട്. മറച്ചു വെച്ച ഒരു ഐഡന്റിറ്റിയിലും ഇതുവരെ ജീവിച്ചിട്ടില്ലെന്നും ഒരു പാർട്ടിയിലും അംഗത്വമില്ലെന്നും താരം ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കുന്നു.

ലക്ഷ്മി പ്രിയയുടെ കുറിപ്പ്:

പേര്: സബീനാ ജയേഷ് ഏലിയാസ് ലക്ഷ്മി പ്രിയ. വിവാഹത്തിന് മുന്‍പ്: സബീനാ എ. ലത്തീഫ്. ജനനം 1985 മാര്‍ച്ച് 11. പിതാവ് പുത്തന്‍ പുരയ്ക്കല്‍ അലിയാര് കുഞ്ഞ് മകന്‍ പരേതനായ കബീര്‍ (അദ്ദേഹം ഈ കഴിഞ്ഞ ഏപ്രില്‍ 7 നു പുലര്‍ച്ചെ മരണമടഞ്ഞു, കാന്‍സര്‍ ബാധിതന്‍ ആയിരുന്നു.) പിതാവിന്റെ കുടുംബം ഹരിപ്പാട് പയ്യൂര്‍ വീട്. മാതാവ് പ്ലാമൂട്ടില്‍ റംലത്ത് എന്റെ രണ്ടര വയസ്സില്‍ അവര്‍ വേര്‍പിരിഞ്ഞു. വളര്‍ത്തിയത് പിതൃ സഹോദരന്‍ ശ്രീ ലത്തീഫ്. ഗാര്‍ഡിയന്റെ സ്ഥാനത്ത് അദ്ദേഹത്തിന്റെ പേരാണ്.

സഹോദരങ്ങള്‍: രണ്ടു സഹോദരിമാര്‍. വിദ്യാഭ്യാസം സെന്റ് മേരിസ് എല്‍ പി എസ് ചാരുംമൂട്, സി ബി എം എച്ച് എസ് നൂറനാട്, പി യൂ എം വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പള്ളിക്കല്‍. വിദ്യാഭ്യാസം പ്ലസ് ടു പൂർത്തിയാക്കിയില്ല. 16 വയസ്സു മുതല്‍ ഞാനൊരു പ്രഫഷനല്‍ നാടക നടി ആയിരുന്നു. വിവാഹം 2005 ഏപ്രില്‍ 21 ന് പട്ടണക്കാട് പുരുഷോത്തമന്‍ മകന്‍ ജയേഷ്. ഹിന്ദു ആചാര പ്രകാരം. രാഷ്ട്രീയം: ഇതുവരെ ഒരു പാര്‍ട്ടിയിലും അംഗത്വം ഇല്ല.

താൽപര്യം ഭാരതീയ ജനതാ പാര്‍ട്ടിയോട്. വിശ്വാസം എല്ലാ മതങ്ങളെയും ആചാര അനുഷ്ഠാനങ്ങളെയും ബഹുമാനിക്കുക എന്നതില്‍. ഒരാളുടെയും രാഷ്ട്രീയം, മത വിശ്വാസം അതിലൊന്നും യാതൊരു വിധത്തിലും ഞാന്‍ ഇടപെടാറില്ല. ഇതുവരെ മറച്ചു വച്ച ഒരു ഐഡന്റിറ്റിയിലും ജീവിച്ചിട്ടില്ല. വൈറല്‍ ആകാന്‍ ഒരു പോസ്റ്റും എഴുതാറില്ല. പ്രൊഫൈല്‍ പബ്ലിക് അല്ല. വളരെ കുറച്ചു ഫ്രണ്ട്‌സ് മാത്രം ഉള്ള പ്രൊഫൈലില്‍ എന്റെ ശരികള്‍, എന്റെ നിലപാടുകള്‍ ഇവ കുറിക്കുന്നു. അവയില്‍ ശരിയുണ്ട് എന്ന് തോന്നുന്നവ കോപ്പി പേസ്റ്റ് ചെയ്തു നിങ്ങള്‍ ഷെയര്‍ ചെയ്യുന്നു.

നൂറനാട് സിബിഎംല്‍ ഞാന്‍ ഒറ്റയ്ക്കല്ല പഠിച്ചത്. അതുകൊണ്ട് കുരുപൊട്ടിച്ചു സ്വയം മരിക്കുന്നവര്‍ കേരളത്തിലെ സ്‌കൂളുകളില്‍ എന്നാണ് വിദ്യാർഥി രാഷ്ട്രീയം നിരോധിച്ചത് എന്ന് പരിശോധിച്ചു നോക്കുക. അന്ന് ഇവിടെ എബിവിപി ഉണ്ടായിരുന്നോ എന്ന് ചോദിക്കുന്നവരോട് അന്ന് എസ്എഫ്‌ഐയും കെഎസ്‌യുവും ഉണ്ടായിരുന്നുവെങ്കില്‍ അന്ന് എബിവിപിയും ഉണ്ടായിരുന്നു എന്ന് താഴ്മയായി അറിയിക്കുന്നു.

കാലം എന്നത് എന്റെയോ നിങ്ങളുടെയോ സ്വന്തമല്ല. ഓരോ ദിവസവും കടന്നു പോകുന്നത് കൃത്യമായ തെളിവുകള്‍ അവശേഷിപ്പിച്ചു കൊണ്ടാണ്. അതുകൊണ്ട് രോധകര്‍ മിനിമം ഗൂഗിള്‍ സേര്‍ച്ച് എങ്കിലും ചെയ്യുക.

നബി: എന്റെ പേരും വിശ്വാസവും പലതവണ ഞാന്‍ എഴുതിയിട്ടുള്ളതാണ്. ഇപ്പൊ ഇതൊരു പുതിയ കാര്യമായി എഴുതി ആഹ്ലാദിക്കുന്നവര്‍ക്കായി ഈ എഴുത്ത് സമര്‍പ്പിക്കുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *