കഴിഞ്ഞ ദിവസമാണ് സോഷ്യൽമീഡിയയിലൂടെ പെൺകുട്ടിയെ അധിക്ഷേപിച്ച യുവാവ് പോലീസ് പിടികൂടിയത്. ലിജോ ജോയ് എന്നയാളെയാണ് ഹൊസൂരിൽനിന്ന് ചടയമംഗലം പൊലീസ് പിടികൂടിയത്.
ലിജോ സ്ട്രീറ്റ് റൈഡർ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇയാൾ പെൺകുട്ടിയെ അധിക്ഷേപിച്ചത്. ഇതിനുപിന്നാലെ പോലീസിനെ വെല്ലുവിളിക്കുകയും പലരെയും അധിക്ഷേപിക്കുകയും ചെയ്തുകൊണ്ട് ഇയാൾ ഇൻസ്റ്റഗ്രാം ലൈവിലെത്തിയിരുന്നു.ഇയാളുടെ അധിക്ഷേപം നിറഞ്ഞ പരാമർശത്തിനെതിരെ നിരവധി പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു.ഇതിന് പിന്നാലെയാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇപ്പോഴിതാ ‘റൈഡർ മോനെ കയ്യിൽ കിട്ടിയിട്ടുണ്ട്’ ക്യാപ്ഷനോടുകൂടി ഇതിന്റെ ട്രോൾ വീഡിയോയുമായി എത്തിയിരിക്കുമാകയാണ് കേരളം പോലീസ്. സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റർ കേരളയുടെ ഫേസ്ബുക് പേജിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.വീഡിയോ വൈറലായി മാറിയതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയിരിക്കുന്നത്.
കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ബി. രവി, അഡീഷണൽ എസ്.പി. ഇ.എസ്. ബിജുമോൻ എന്നിവരുടെ നിർദേശപ്രകാരം ചടയമംഗലം എസ്.എച്ച്.ഒ. എസ്.ബിജോയ്, എസ്.ഐ. ജെ.സലീം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.