Cinema Kerala

‘മണ്ഡലം അദ്ദേഹത്തെ അർഹിക്കുന്നില്ല’; കൃഷ്‌ണകുമാറിന്റെ പ്രകടനത്തെ അഭിനന്ദിച്ച് സിന്ധു കൃഷ്‌ണ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയം ഏറ്റുവാങ്ങിയെങ്കിലും ശക്തമായ മത്സരമാണ് തിരുവനന്തപുരം മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർഥി നടൻ കൃഷ്‌ണകുമാർ. എന്നാൽ തിരഞ്ഞെടുപ്പിനെ ശേഷം താരത്തെ പരിഹസിച്ച് നിരവധി പ്രതികാരങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു.ഇപ്പോഴിതാ കൃഷ്‌ണകുമാറിന്റെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുമാകയാണ് ഭാര്യ സിന്ധു കൃഷ്‌ണ. കൃഷ്‌ണകുമാർ കഴിവിന്റെ പരമാവധി പരിശ്രമിച്ചെന്നും ഭർത്താവിനെയോർത്ത് അഭിമാനിക്കുന്നെന്നും സിന്ധു കുറിച്ചു. കൃഷ്‌ണകുമാറിന്റെ മണ്ഡലം അദ്ദേഹത്തെ അർഹിക്കുന്നില്ലെന്നാണ് പരാജയത്തോടുളള സിന്ധുവിന്റെ പ്രതികരണം.

ആദ്യ മത്സരത്തിലെ തോൽവി അംഗീകരിക്കുന്നുവെന്ന കൃഷ്‌ണകുമാർ എഴുതിയ കുറിപ്പ് പങ്കുവച്ചായിരുന്നു സിന്ധുവിന്റെ പ്രതികരണം. അച്ഛന്റെ തിരഞ്ഞെടുപ്പിലെ തോൽവി ആഘോഷിക്കുന്നവർക്കെതിരെ മകൾ ദിയ കൃഷ്‌ണയും രംഗത്തെത്തി. ജയിച്ചവർ അവരുടെ ജയം ആഘോഷിക്കുന്നതിന് പകരം മറ്റൊരാളുടെ പരാജയത്തെ കുറിച്ചാണ് അഭിപ്രായം പറയുന്നതെന്ന് ദിയ ചൂണ്ടിക്കാട്ടി. ആളുകൾക്ക് ഇത്രയം തരംതാഴാൻ കഴിയുമോയെന്നും ദിയ ചോദിച്ചു.

കഴിഞ്ഞ ദിവസം ദിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയ്ക്ക് താഴെയാണ് പരിഹാസകമന്റുകൾ വന്നത്. ‘അച്ഛന്‍ സുഖമായി ഇരിക്കുന്നുണ്ടല്ലോ അല്ലേ?” എന്നായിരുന്നു ഒരു വിമർശകന്റെ ചോദ്യം. ‘ഒരു തിരഞ്ഞെടുപ്പ് ആളുകളെ കൊല്ലുകയില്ല..പക്ഷേ കൊറോണയ്ക്ക് അതിന് കഴിയും. വീട്ടില്‍ സുരക്ഷിതമായി തുടരുക’… എന്നായിരുന്നു ചോദ്യത്തിനു ദിയ നൽകിയ മറുപടി

തിരുവനന്തപുരത്ത് എൽ ഡി എഫ് സ്ഥാനാർത്ഥിയായ ആന്റണി രാജു 7,146 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ച്‌ കയറിയത്.കോൺഗ്രസിന്റെ വി എസ് ശിവകുമാർ റൺഫിഡൻ സ്ഥാനത്തും എത്തിയിരുന്നു.മണ്ഡലത്തിലെ ശക്തമായ മത്സരത്തിൽ കൃഷ്‌ണകുമാർ മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെടുകയായിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *