Kerala

പാലക്കാട് ജില്ലയില്‍ ഇന്ന് 1729 പേര്‍ക്ക് കോവിഡ്; 900 പേര്‍ക്ക് രോഗമുക്തി

പാലക്കാട്: ജില്ലയില്‍ ഇന്ന് 1729 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 837 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 872 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 13 പേർ, 7 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.900 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ- 268 പേർ
വടക്കാഞ്ചേരി സ്വദേശികൾ- 71 പേർ
ചിറ്റൂർ-തത്തമംഗലം സ്വദേശികൾ- 51 പേർ
പുതുശ്ശേരി സ്വദേശികൾ- 49 പേർ
ഒറ്റപ്പാലം നഗരസഭാ സ്വദേശികൾ- 46 പേർ
കൊപ്പം സ്വദേശികൾ- 45 പേർ
ഓങ്ങല്ലൂർ സ്വദേശികൾ- 43 പേർ
കടമ്പഴിപ്പുറം, പട്ടാമ്പി സ്വദേശികൾ- 39 പേർ വീതം
പെരുമാട്ടി സ്വദേശികൾ- 36 പേർ
തിരുമിറ്റക്കോട് സ്വദേശികൾ- 33 പേർ
ചാലിശ്ശേരി സ്വദേശികൾ-
31 പേർ
കൊല്ലങ്കോട്, ഷൊർണ്ണൂർ, തൃത്താല സ്വദേശികൾ- 30 പേർ വീതം
പട്ടിത്തറ സ്വദേശികൾ- 29 പേർ
വല്ലപ്പുഴ സ്വദേശികൾ- 28 പേർ
മണ്ണാർക്കാട്, കപ്പൂർ സ്വദേശികൾ- 27 പേർ വീതം
ആനക്കര, പല്ലശ്ശന സ്വദേശികൾ- 24 പേർ വീതം
എരിമയൂർ സ്വദേശികൾ-
22 പേർ
ചളവറ, പുതുപ്പരിയാരം, വണ്ടാഴി സ്വദേശികൾ 21 പേർ വീതം
ആലത്തൂർ, പിരായിരി സ്വദേശികൾ- 20 പേർ വീതം
പരുതൂർ, വടവന്നൂർ സ്വദേശികൾ-
19 പേർ വീതം
കണ്ണാടി, കാവശ്ശേരി കിഴക്കഞ്ചേരി, നല്ലേപ്പിളളി, നെന്മാറ സ്വദേശികൾ-
18 പേർ വീതം
എലപ്പുള്ളി, നെല്ലായ, പട്ടഞ്ചേരി സ്വദേശികൾ- 17 പേർ വീതം
അയിലൂർ സ്വദേശികൾ- 16 പേർ
ലക്കിടിപേരൂർ, മരുതറോഡ്, നാഗലശ്ശേരി സ്വദേശികൾ- 15 പേർ വീതം
അമ്പലപ്പാറ, കുഴൽമന്ദം, തേങ്കുറിശ്ശി, വാണിയംകുളം സ്വദേശികൾ- 14 പേർ വീതം
പുതുനഗരം സ്വദേശികൾ- 13പേർ
കൊടുവായൂർ, കുത്തനൂർ സ്വദേശികൾ- 12 പേർ വീതം
അലനല്ലൂർ, മേലാർകോട്, പറളി, പുതുക്കോട് സ്വദേശികൾ- 11 പേർ വീതം
മുതലമട സ്വദേശികൾ -10 പേർ
അകത്തെതറ, എലവഞ്ചേരി, കോട്ടായി, മലമ്പുഴ, മാത്തൂർ സ്വദേശികൾ- 9 പേർ വീതം
കോങ്ങാട്, മങ്കര, മുതുതല, പെരുവെമ്പ്, തിരുവേഗപ്പുറ, വിളയൂർ സ്വദേശികൾ- 8 പേർ വീതം
കണ്ണമ്പ്ര, കൊടുമ്പ്, കുലുക്കല്ലൂർ, ശ്രീകൃഷ്ണപുരം, തരൂർ തച്ചമ്പാറ, തച്ചനാട്ടുകര സ്വദേശികൾ -7 പേർ വീതം
അഗളി, കരിമ്പുഴ, പെരിങ്ങോട്ടുകുറിശ്ശി, പൂക്കോട്ടുകാവ് സ്വദേശികൾ- 6 പേർ വീതം
കാഞ്ഞിരപ്പുഴ, കാരാകുറുശ്ശി, പൊൽപ്പുള്ളി സ്വദേശികൾ – 5 പേർ വീതം
ചെർപ്പുളശ്ശേരി, കൊഴിഞ്ഞാമ്പാറ, വടകരപ്പതി സ്വദേശികൾ-
4 പേർ വീതം
കേരളശ്ശേരി, മണ്ണൂർ മുണ്ടൂർ, ത്രിക്കടേരി സ്വദേശികൾ- 3 പേർ വീതം
അനങ്ങനടി, കോട്ടോപ്പാടം, കുമരംപുത്തൂർ, ഷോളയൂർ സ്വദേശികൾ- 2 പേർ വീതം
എരുത്തേമ്പതി, കരിമ്പ, തെങ്കര, വെള്ളിനേഴി സ്വദേശികൾ- ഒരാൾ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 23018 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വയനാട് ജില്ലയിലും 3 പേർ കണ്ണൂർ ജില്ലയിലും
5 പേർ കാസർഗോഡ് ജില്ലയിലും 6 പേർ വീതം ആലപ്പുഴ, ഇടുക്കി ജില്ലകളിലും 7 പേർ വീതം കൊല്ലം, കോട്ടയം ജില്ലകളിലും 8 പേർ പത്തനംതിട്ട ജില്ലയിലും
17 പേർ തിരുവനന്തപുരം ജില്ലയിലും 29 പേർ കോഴിക്കോട് ജില്ലയിലും 51 പേർ എറണാകുളം ജില്ലയിലും 145 പേർ മലപ്പുറം ജില്ലയിലും 105 പേർ തൃശ്ശൂർ ജില്ലയിലും ചികിത്സയിലുണ്ട്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *