തിരുവനന്തപുരം : കേരളാ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആർ ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു. കേരളാ രാഷ്ട്രീയത്തിലെ അതികായനായ നേതാവിനെയാണ് അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നതെന്നു അദ്ദേഹം തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ ഭരണ കർത്താക്കളിൽ ഒരാളായിരുന്നു അദ്ദേഹം.. കേരളമുള്ള കാലത്തോളം അദ്ദേഹത്തിന്റെ സംഭാവനകൾ സ്മരിക്കപ്പെടുമെന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു.