Kerala

തൃശൂർ ജില്ലയിൽ ഇന്ന് 3942 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 1242 പേർക്ക് രോഗമുക്തി

തൃശ്ശൂര്‍: ജില്ലയില്‍ ഞായാറാഴ്ച്ച 3942 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1242 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 32,879 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 111 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,56,005 ആണ്. 1,18,684 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.

ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി
റേറ്റ് 33.01 % ആണ്.
ജില്ലയില്‍ ഞായാറാഴ്ച്ച സമ്പര്‍ക്കം വഴി 3916 പേര്‍ക്കാണ് രോഗം സ്ഥിരീക
രിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 07 പേര്‍ക്കും, 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 251 പുരുഷന്‍മാരും 247 സ്ത്രീകളും
പത്ത് വയസ്സിനു താഴെ 139 ആണ്‍കുട്ടികളും 112 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –
1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 524
2. വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍- 1070
3. സര്‍ക്കാര്‍ ആശുപത്രികളില്‍ – 260
4. സ്വകാര്യ ആശുപത്രികളില്‍ – 6822
കൂടാതെ 26401 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
3947 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 385 പേര്‍
ആശുപത്രിയിലും 3562 പേര്‍ വീടുകളിലുമാണ്.
11943 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 7320 പേര്‍ക്ക് ആന്റി
ജന്‍ പരിശോധനയും, 4412 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 211 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ
14,18,343 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 720 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,79,791 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 68 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.
ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്‌സിന്‍ സ്വീകരിച്ചവര്‍
വിഭാഗം, ഫസ്റ്റ് ഡോസ്, സെക്കന്റ് ഡോസ്
1. ആരോഗ്യപ്രവര്‍ത്തകര്‍ 44,991 – 37,110
2. മുന്നണി പോരാളികള്‍ 11,222 – 11,429
3. പോളിംഗ് ഓഫീസര്‍മാര്‍ 24,521 – 10,400
4. 45-59 വയസ്സിന് ഇടയിലുളളവര്‍ 1,95,111 – 10,170
5. 60 വയസ്സിന് മുകളിലുളളവര്‍ 3,01,208 – 47,077
ആകെ 5,77,053 – 1,161863

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *