Election Kerala

ശബരിമല വിഷയം ആളിക്കത്തിച്ചിട്ടും ഫലം കണ്ടില്ല; ശോഭയെ കൈവിട്ട് കഴക്കൂട്ടം, ഇരട്ടി മധുരത്തിൽ കടകംപള്ളി

തിരുവനന്തപുരം: സംസ്ഥാനത്ത്‌ വലിയ ചർച്ചയായി മാറിയെങ്കിലും അത്ബുധങ്ങൾ സംഭവിക്കാതെ കഴക്കൂട്ടം. പാർട്ടിക്കുള്ളിൽ വലിയ കോളിളക്കങ്ങൾ ഉണ്ടാക്കി കഴക്കൂട്ടം സീറ്റ് ചോദിച്ചു വാങ്ങിയ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ മണ്ഡലത്തിൽ രുചിച്ചത് വൻ പരാജയം.

മണ്ഡലത്തിൽ ശബരിമല വിഷയം കാട്ടു തീപോലെ പടർത്തി വിട്ട് സാഹചര്യം അനുകൂലമാക്കാൻ നോക്കിയെങ്കിലും കടകംപള്ളിയുടെ ഭൂരിപക്ഷം കഴിഞ്ഞ തവണത്തേതിലും ഇരട്ടിയായി.എന്നാൽ കഴക്കൂട്ടത്തെ തോൽവി പാർട്ടിക്കുള്ളിൽ ശോഭയുടെ പോരാട്ടത്തെ ദുർബലമാക്കും.സംസ്ഥാനത്ത് സാഹചര്യങ്ങൾ ഏറ്റവും അനുകൂലമായിരുന്ന മണ്ഡലം കൈവിട്ടതിന്റെ ഉത്തരവാദിത്വവും ശോഭയിലേക്കെത്തും.

സംസ്ഥാന ഘടകത്തെ മറികടന്നു ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ആശീർവാദത്തോടെയാണ് ശോഭ കഴക്കൂട്ടം പിടിച്ചടക്കാൻ അങ്കത്തട്ടിലേക്ക് ഇറങ്ങിയത്. വി.മുരളീധരന് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്തുനിന്ന് മത്സരിക്കാനായിരുന്നു താൽപര്യം. കേരളത്തിൽ പ്രവർത്തിക്കാനുള്ള താൽപര്യം അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ല.

തന്നെ പിന്തള്ളാൻ സംസ്ഥാന നേതൃത്വത്തിൽ നടക്കുന്ന ശ്രമങ്ങൾക്ക് എതിരെ ശോഭാസുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ സമീപിച്ചു സ്ഥാനാർഥിയായി. ശോഭയുടെ വരവിന് തടയിടാൻ പലശ്രമങ്ങളും നടന്നെങ്കിലും കേന്ദ്രം വടിയെടുത്തതിയോടെയാണ് ശോഭയ്ക്ക് കഴക്കൂട്ടത്തേക്കുള്ള വഴി തുറന്നത്.

കേരളത്തിൽ തിരഞ്ഞെടുപ്പ് നടന്ന 140 മണ്ഡലങ്ങളിൽ ഏറ്റവും ശക്തമായി ശബരിമല വിഷയം ഉന്നയിക്കപ്പെട്ട മണ്ഡലമാണ് കഴക്കൂട്ടം. എന്നാൽ ബിജെപിയുടെ ഈ സമീപനം ന്യൂനപക്ഷ വിഭാഗത്തിനു സ്വാധീനമുള്ള മേഖലകളുള്ള സ്ഥലങ്ങളിൽ തിരിച്ചടിയായി.

ഇതോടെ ന്യൂനപക്ഷ വോട്ടുകൾ എൽഡിഎഫിലേക്ക് കേന്ദ്രികരിച്ചു. ഇതോടെ മണ്ഡലത്തിൽ കറുത്തതായ ഒരു ഘട്ടത്തിൽ അനായാസം വിജയിക്കുമെന്ന് പ്രതീക്ഷിച്ച ശോഭയ്ക്ക് പരാജയം രുചിക്കേണ്ടി വന്നു. ശക്തമായ പോരാട്ടം നടന്നെങ്കിലും ഇരട്ടി ഭൂരിപക്ഷത്തിൽ വിജയിക്കാനായത് കടകംപള്ളിയെ മണ്ഡലത്തിലും കേരള രാഷ്ടിയത്തിലും കൂടുതൽ കരുത്തനായി മാറ്റുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *