Kerala

മലപ്പുറം ജില്ലയിൽ ഇന്ന് 3085 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 1758 പേർക്ക് രോഗമുക്തി

മലപ്പുറം: ജില്ലയില്‍ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം കുറയുന്നില്ല. ഞായറാഴ്ച (മെയ് 02) 3,085 പേര്‍കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 30.46 ആണ് കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവര്‍ വര്‍ധിക്കുന്നതാണ് ജില്ലയില്‍ വൈറസ് വ്യാപനത്തിന്റെ തോത് ഉയരാന്‍ പ്രധാന കാരണം.

ഞായറാഴ്ച വൈറസ്ബാധിതരായവരില്‍ 2,895 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലാണ് വൈറസ്ബാധ. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഞായറാഴ്ച രോഗബാധയുണ്ടായി. 147 പേര്‍ക്ക് ഉറവിടമറിയാതെയും രോഗബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 36 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലെത്തിയവരാണ്.

അതിനിടെ ജില്ലക്ക് ആശ്വാസമായി 1,758 പേര്‍ ഞായറാഴ്ച രോഗമുക്തരായതായും ഡില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ പേരെ കോവിഡ് മുക്തരാക്കി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനാകുന്നത് ജില്ലയിലെ ആരോഗ്യ മേഖലയുടേയും കോവിഡ് പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടേയും വിജയമാണ്. ഇതോടെ വിദഗ്ധ ചികിത്സക്ക് ശേഷം രോഗവിമുക്തരായവരുടെ എണ്ണം ജില്ലയില്‍ 1,35,622 പേരായി.

56,609 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 37,944 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,055 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 201 പേരും 311 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെയായി ജില്ലയില്‍ 684 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

ഞായറാഴ്ച (മെയ് 02) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 71
ആലങ്കോട് 18
ആലിപ്പറമ്പ് 26
അമരമ്പലം 35
ആനക്കയം 24
അങ്ങാടിപ്പുറം 33
അരീക്കോട് 34
ആതവനാട് 45
ഊരകം 08
ചാലിയാര്‍ 18
ചീക്കോട് 33
ചേലേമ്പ്ര 32
ചെറിയമുണ്ടം 19
ചെറുകാവ് 17
ചോക്കാട് 22
ചുങ്കത്തറ 26
എടക്കര 19
എടപ്പറ്റ 06
എടപ്പാള്‍ 57
എടരിക്കോട് 09
എടവണ്ണ 30
എടയൂര്‍ 11
ഏലംകുളം 18
ഇരിമ്പിളിയം 29
കാലടി 21
കാളികാവ് 36
കല്‍പകഞ്ചേരി 20
കണ്ണമംഗലം 25
കരുളായി 11
കരുവാരക്കുണ്ട് 18
കാവനൂര്‍ 14
കീഴാറ്റൂര്‍ 17
കീഴുപറമ്പ് 07
കോഡൂര്‍ 23
കൊണ്ടോട്ടി 57
കൂട്ടിലങ്ങാടി 09
കോട്ടക്കല്‍ 37
കുറുവ 04
കുറ്റിപ്പുറം 24
കുഴിമണ്ണ 28
മക്കരപ്പറമ്പ് 09
മലപ്പുറം 156
മമ്പാട് 24
മംഗലം 19
മഞ്ചേരി 79
മങ്കട 27
മാറാക്കര 88
മാറഞ്ചേരി 15
മേലാറ്റൂര്‍ 17
മൂന്നിയൂര്‍ 107
മൂര്‍ക്കനാട് 14
മൂത്തേടം 06
മൊറയൂര്‍ 08
മുതുവല്ലൂര്‍ 16
നന്നമ്പ്ര 24
നന്നംമുക്ക് 21
നിലമ്പൂര്‍ 56
നിറമരുതൂര്‍ 13
ഒതുക്കുങ്ങല്‍ 17
ഒഴൂര്‍ 13
പള്ളിക്കല്‍ 25
പാണ്ടിക്കാട് 34
പരപ്പനങ്ങാടി 38
പറപ്പൂര്‍ 09
പെരിന്തല്‍മണ്ണ 76
പെരുമണ്ണ ക്ലാരി 03
പെരുമ്പടപ്പ് 23
പെരുവള്ളൂര്‍ 35
പൊന്മള 14
പൊന്മുണ്ടം 16
പൊന്നാനി 54
പൂക്കോട്ടൂര്‍ 09
പോരൂര്‍ 23
പോത്തുകല്ല് 10
പുലാമന്തോള്‍ 10
പുളിക്കല്‍ 32
പുല്‍പറ്റ 51
പുറത്തൂര്‍ 41
പുഴക്കാട്ടിരി 09
താനാളൂര്‍ 19
താനൂര്‍ 32
തലക്കാട് 18
തവനൂര്‍ 11
താഴേക്കോട് 08
തേഞ്ഞിപ്പലം 58
തെന്നല 13
തിരുനാവായ 29
തിരുവാലി 31
തൃക്കലങ്ങോട് 26
തൃപ്രങ്ങോട് 17
തുവ്വൂര്‍ 23
തിരൂര്‍ 42
തിരൂരങ്ങാടി 98
ഊര്‍ങ്ങാട്ടിരി 14
വളാഞ്ചേരി 45
വളവന്നൂര്‍ 27
വള്ളിക്കുന്ന് 34
വട്ടംകുളം 37
വാഴക്കാട് 25
വാഴയൂര്‍ 66
വഴിക്കടവ് 30
വെളിയങ്കോട് 17
വേങ്ങര 37
വെട്ടത്തൂര്‍ 08
വെട്ടം 25
വണ്ടൂര്‍ 63

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *