Kerala

ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി സത്യസന്ധരായ ഉദ്യോഗസ്ഥരുടെ വായടപ്പിക്കാൻ നോക്കണ്ട; തലസ്ഥാന മേയർക്കെതിരെ യുവമോർച്ച

തിരുവനന്തപുരം: പാവപ്പെട്ട രോഗികളെ ബുദ്ധിമുട്ടിലാക്കിക്കൊണ്ടുള്ള തിരുവനന്തപുരം കോർപ്പറേഷൻ മേയറുടെ ധിക്കാരപരമായ പ്രവർത്തനത്തിനെതിരെ ശക്തമായ നിലപാടെടുത്ത എസ്.എ.ടി ഡ്രഗ് ഹൗസിലെ ഉദ്യോഗസ്ഥനെ പാർട്ടി ഗുണ്ടകളെ ഉപയോഗിച്ച് വീട്ടിൽ ചെന്ന് ഭീഷണിപ്പെടുത്തിയതും അദ്ദേഹത്തെ ഭയപ്പെടുത്തി ഇപ്പോൾ ജോലിക്ക് പോലും വരാത്ത രീതിയിൽ കാര്യങ്ങൾ എത്തിച്ചതും വെച്ച് പൊറുപ്പിക്കാൻ ആകില്ലെന്ന് യുവമോർച്ച തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ. സജിത്ത്.

പാർട്ടി താല്പര്യങ്ങൾക്ക് വഴങ്ങാത്ത സത്യസന്ധരായ ഉദ്യോഗസ്ഥരെ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കാം എന്നാണ് കുട്ടി മേയറുടെ ചിന്ത എങ്കിൽ വലിയ വില കൊടുക്കേണ്ടി വരും മേയർക്കും പാർട്ടി ഗുണ്ടകൾക്കും… പാവപ്പെട്ടവന് ജീവൻ നിലനിർത്താൻ ആവശ്യമായ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ഒക്കെ ലഭിക്കുന്ന സ്ഥലം പൂട്ടിച്ചിട്ട് ശ്മശാനത്തിന്റെ സൗകര്യം വർദ്ധിപ്പിക്കുന്ന തിരക്കിനിടയിൽ നിങ്ങളെ ഒന്നുകൂടി ഓർമിപ്പിക്കുകയാണ് – ഭീഷണിയുടെ സ്വരത്തിലും ധാർഷ്ട്യമായ നിലപാടുകളിലൂടെയുമാണ് മുന്നോട്ടുപോകാൻ ഉദ്ദേശമെങ്കിൽ നിങ്ങളെ നേരിടാൻ യുവമോർച്ച നിർബന്ധിതരാകും

തിരുവനന്തപുരം മെഡിക്കൽ കൊളേജ് വളപ്പിലുള്ള എസ്.എ.ടി താൽക്കാലിക മരുന്ന് വിതരണ കേന്ദ്രം നേരിട്ടെത്തി പൂട്ടിക്കാൻ ശുഷ്കാന്തി കാണിച്ച മേയർ പറയുന്നത് വിശ്രമ കേന്ദ്രത്തിനായി അനുവദിച്ചിരിക്കുന്ന സ്ഥലം മറ്റ് ആവശ്യങ്ങൾക്ക് നൽകില്ല എന്നാണ്; ലോകത്തെ മുഴുവനായും സാരമായി ബാധിച്ചിരിക്കുന്ന ഈ മഹാമാരിയിൽ മുൻ-പിൻ നോക്കാതെ ആരാധനാലയങ്ങൾ ഉൾപ്പെടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി തുറന്നു കൊടുക്കപ്പെട്ട ഈ അവസരത്തിലാണ് കുട്ടി മേയർ ഈ മുടന്തൻ ന്യായം പറയുന്നത്…

❗ ഈ നിർണായകഘട്ടത്തിൽ സാധാരണക്കാരന് വളരെയധികം പ്രയോജനം ചെയ്തിരുന്ന ഒരു സംരംഭം അടച്ചു പൂട്ടിക്കാൻ മേയർക്ക് എന്താണ് ഇത്ര താല്പര്യം ?

❗ഒരു മേയർ എന്ന നിലയിൽ വിശ്രമ കേന്ദ്രത്തിനായി മറ്റൊരു താത്കാലിക സംവിധാനം ചെയ്യാമായിരുന്നില്ലേ?

❗ അത് ഒഴിവാക്കി തിരുവനന്തപുരത്ത് ഏറ്റവും വിലകുറച്ച് മരുന്നുകളും, മെഡിക്കൽ ഉപകരണങ്ങളും വിൽക്കുന്ന സ്ഥലമായ എസ്.എ.ടി ഡ്രഗ് ഹൗസിലേക്ക് കുറേ ഷോ ഒക്കെ കാണിച്ച് നേരിട്ടെത്തി അടച്ചുപൂട്ടിയതിന്റെ പിന്നിൽ ഉള്ള ചേതോവികാരം എന്താണ്?

❗10 രൂപയ്ക്ക് N95 മാസ്ക്, രണ്ട് രൂപയ്ക്ക് സർജിക്കൽ മാസ്ക് എന്നുമാത്രമല്ല വളരെ താഴ്ന്ന വിലയിൽ പൾസ് ഓക്സിമീറ്റർ ഉൾപ്പെടെയുള്ളവ ലഭിച്ചിരുന്ന സ്ഥലമാണിത്. കോർപറേഷൻ വിശ്രമകേന്ദ്രത്തിനായി എസ്എടി ആശുപത്രിയിൽ നിർമ്മിച്ച കെട്ടിടം ആണെങ്കിലും അതിന്റെ ഉപയോഗം തീരുമാനിക്കേണ്ടത് ആശുപത്രി സൂപ്രണ്ട് അടക്കമുള്ളവരാണെന്നിരിക്കേ എന്ത് പ്രഹസനമാണ് ആര്യ രാജേന്ദ്രൻ നിങ്ങൾ കാട്ടിക്കൂട്ടിയത് ?

ഡ്രഗ് ഹൗസ് കെട്ടിടം നിർമ്മാണത്തിലിരിക്കുന്നതിനാൽ സൂപ്രണ്ടിന്റെ നിർദ്ദേശപ്രകാരമാണ് ഡ്രഗ് ഹൗസിന്റെ പ്രവർത്തനം വിശ്രമകേന്ദ്രത്തിലേയ്ക്ക് മാറ്റിയത്.കോവിഡ് കൂടിയാൽ കൂടുതൽ കിടക്കൾ ഇവിടെ ഇടുന്നതിന് ഉൾപ്പെടെ പദ്ധതിയുണ്ടായിരിന്നു…

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താളംതെറ്റികൊണ്ടിരിക്കുന്ന കേരളത്തിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെ കുറേക്കൂടി ശക്തിപ്പെടുത്തി പ്രതിരോധ സംവിധാനങ്ങൾ ഊർജ്ജിതമാക്കുകയാണ് വേണ്ടത് അല്ലാതെ നിങ്ങളുടെ മണ്ടൻ തീരുമാനങ്ങൾക്ക് കൂട്ടുനിൽക്കാത്ത ഉദ്യോഗസ്ഥരോടുള്ള നിങ്ങളുടെ ഈഗോ കാരണം സാധാരണക്കാരായ പാവം ജനങ്ങളെ ശ്മശാനങ്ങളിലേക്ക് തള്ളിവിടരുതെന്നും കൂടി ഈ അവസരത്തിൽ മേയറെ ഓർമിപ്പിക്കുന്നു

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *