Kerala

കോഴിക്കോട് ജില്ലയിൽ ഇന്ന് 4317 പേര്‍ക്ക് കൂടി കോവിഡ്; 1487 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് : ജില്ലയില്‍ ബുധനാഴ്ച് 4317 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ.വി അറിയിച്ചു.വിദേശത്ത് നിന്ന് എത്തിയവരില്‍ ആറുപേരും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 15 പേരും പോസിറ്റീവായി. 106 പേരുടെ ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്കം വഴി 4190 പേര്‍ക്ക് പോസിറ്റീവായി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1487 പേര്‍കൂടി രോഗമുക്തി നേടി. 16991 സ്രവസാമ്പിള്‍ പരിശോധനയ്ക്കയച്ചു. 27.17 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്(ടി.പി.ആര്‍).

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *