Kerala

കേരളത്തിന് കൂടുതൽ വാക്സിൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന് കൂടുതൽ വാക്സിൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയോടാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാൽ കേന്ദ്രം ഇപ്പോൾ സംസ്ഥാനങ്ങൾക്ക് നൽകുന്നത് പോലെ തുക ഈടാക്കി വാക്സിൻ നൽകുന്നതിനെയും മുഖ്യമന്ത്രി എതിർത്തു. കേരളത്തിന് വാക്സിൻ സൗജന്യമായി നൽകണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

എന്നാൽ വാക്‌സിന് കേന്ദ്രം എത്ര തുക ഈടാക്കിയാലും സംസ്ഥാനത്ത് സൗജന്യമായിത്തന്നെ നൽകുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ സംസ്ഥാനത്ത് സൗജന്യമായി വാക്സിൻ എടുക്കുന്നവർ സിഎംഡിആർഎഫിലേക്ക് പണം നിക്ഷേപിക്കുകയും, സോഷ്യൽ മീഡിയ വഴി വൻ തോതിൽ ക്യാമ്പയിൻ ആരംഭിക്കുകയും ചെയ്തിരുന്നു.

അതേസമയം സംസ്ഥാനങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.പൂഴ്ത്തിവയ്‌പ്പ് തടയൽ നടപടി വേണം. ഒറ്റ രാജ്യമായി പ്രവർത്തിച്ചാൽ ഒന്നിനും കുറവുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *