Kerala

പി ജയരാജനു നേരെ അപായശ്രമമുണ്ടാകാമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; സുരക്ഷ വർധിപ്പിക്കും

സിപിഎം സംസ്ഥാന സമിതി അംഗവും കണ്ണൂർ മുൻ ജില്ലാ സെക്രട്ടറിയുമായ പി.ജയരാജനെ അപായശ്രമമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് സ്പെഷൽ ബ്രാഞ്ചിന്റെയും മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ സുരക്ഷാ വർധിപ്പിച്ചു. പി.ജയരാജന് വൈ പ്ലസ് കാറ്റഗറി സുരക്ഷ നൽകും.ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉത്തരമേഖലാ ഐജി അശോക് യാദവാണ് ഉത്തരവിട്ടത്.

കതിരൂർ മനോജ്,ഷുക്കൂർ വധക്കേസുകളിൽ പി ജയരാജൻ പ്രതിയാണ്. നേരത്തേ ആർ എസ് എസ് അക്രമത്തിൽനിന്ന് ജയരാജൻ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. പാനൂരിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തിനു പിന്നാലെ മുസ്ലിം ലീഗില്‍ നിന്നും ഭീഷണി ഉയര്‍ന്നിരുന്നു. ഇതോടെ ജയരാജനോടുള്ള ശത്രുത എതിർരാഷ്ട്രീയ ചേരികളിൽ ശക്തമാണെന്നാണ് ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഇതിന്റെ പശ്ചാത്തലത്തിലാണ് അധിക സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്.

ഉത്തരമേഖലാ ഐജി അശോക് യാദവാണ് ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജയരാജന്‍ പോകുന്ന സ്ഥലത്തും പങ്കെടുക്കുന്ന പരിപാടികളിലും കൂടുതല്‍ പൊലീസിന്റെ സാന്നിധ്യവും ജാഗ്രതയും ഉണ്ടാകും.നിലവിൽ രണ്ട് ഗൺമാൻമാർ ജയരാജന്റെ സുരക്ഷയ്ക്കുണ്ട്. അദ്ദേഹത്തിന്റെ വീട്ടിലെ ഗാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കാനും ഐ ജി നിർദേശം നൽകിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം തലശ്ശേരിയിലെ വീട്ടിൽ കുടുതൽ പൊലീസുകാർ എത്തിയിരുന്നു. എന്നാൽ ജയരാജൻ ആവശ്യപ്പെട്ടത് അനുസരിച്ച് അവരെ തിരിച്ചുവിളിക്കുകയായിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *