Kerala

വോട്ട് ചെയ്ത് സുരേഷ് ഗോപി; മാധ്യമങ്ങളോട് പ്രതികരിക്കാതെ മടക്കം

തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തി.തിരുവനന്തപുരത്തെ ശാസ്തമംഗലം എന്‍എസ്എസ് ഹൈസ്‌കൂളിലെ 90-ാം നമ്പര്‍ ബൂത്തിലാണ് സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തിയത്.

തൃശ്ശൂരിലെ വിവിധ ബൂത്തുകള്‍ സന്ദര്‍ശിച്ച ശേഷമാണ് സുരേഷ് ഗോപി ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്ത് എത്തിയത്. ഉച്ചയ്ക്ക് 1.30 ഓടെയാണ് സുരേഷ് ഗോപി തലസ്ഥാനത്ത് വോട്ട് ചെയ്യാനായി എത്തിയത്.വോട്ട് രേഖപ്പെടുത്തിയശേഷം പുറത്തെത്തിയ സുരേഷ് ഗോപിയോട് വിവിധ വിഷയങ്ങളില്‍ മാധ്യമങ്ങള്‍ പ്രതികരണം ആരാഞ്ഞെങ്കിലും അദ്ദേഹം മറുപടികള്‍ നല്‍കിയില്ല.

പ്രതികരിക്കാനില്ലെന്ന നിലപാടാണ് സുരേഷ് ഗോപി സ്വീകരിച്ചത്. ബിജെപിയുടെ വിജയപ്രതീക്ഷയെക്കുറിച്ചും തൃശ്ശൂരിലും വിജയ സാധ്യതകളെക്കുറിച്ചും മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചെങ്കിലും ഒന്നിലും പ്രതികരിക്കാനില്ലെന്ന് പറയുകയായിരുന്നു അദ്ദേഹം.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *