Kerala

ഹരിത തിരഞ്ഞെടുപ്പ് ;എറണാകുളം ജില്ലയിലെ ഒരുക്കങ്ങളിൽ സംതൃപ്തി അറിയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

എറണാകുളം: തിരഞ്ഞെടുപ്പ് ബോധവൽക്കരണത്തിനായി ജില്ലയിൽ സ്വീപ്പും ശുചിത്വ മിഷനും ഒരുക്കിയ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികൾ. ശാലിനി ശർമ്മ, അമിത് ആനന്ദ്, യോഗീന്ദർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ലയിലെ ഒരുക്കങ്ങൾ വിലയിരുത്തിയത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സ്വീപ്പിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള കൂറ്റൻ ഹൈഡ്രജൻ ബലൂണുകൾ, പരസ്യ ബോർഡുകൾ, സിഗ്നേച്ചർ വാൾ, ചുവർ ചിത്രങ്ങൾ എന്നിവ ഇവർ നേരിട്ടു കണ്ടു.മാലിന്യ രഹിതമായി തിരഞ്ഞെടുപ്പ് നടത്തുക എന്ന ലക്ഷ്യത്തോടെ ശുചിത്വ മിഷന്റെയും ഹരിത കേരളം മിഷന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന പ്രവർത്തനങ്ങളും വിലയിരുത്തി.

സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ പ്രതിനിധികൾക്കും വിതരണം ചെയ്ത ഹരിത തിരഞ്ഞെടുപ്പ് കൈപുസ്തകവും തുണിസഞ്ചിയും ഇവർ ഏറ്റുവാങ്ങി. ജില്ലയിലെ അപ്പർ പ്രൈമറി വിദ്യാർഥികൾ ഓൺലൈൻ ആയി വരച്ചു അയച്ച ചിത്രങ്ങളിൽ നിന്നും തിരഞ്ഞെടുത്തവ കളക്ടറേറ്റ് ചുവരിൽ വരച്ചു ചേർക്കുന്നതിലും പങ്കാളികളായി.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *