മനോഹരമായ ഡാൻസിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ വൃദ്ധി വിശാലിന്റെ തകർപ്പൻ പാട്ടാണിപ്പോൾ സൈബർ ലോകത്ത് തരംഗമാകുന്നത്. മലയാളത്തിലല്ല തെലുങ്കിലാണ് ഇക്കുറി താരത്തിന്റെ പ്രകടനം. അല്ലു അർജുൻ ചിത്രത്തിലെ ‘സാമജവരഗമനാ’ എന്നു തുടങ്ങുന്ന ഗാനമാണ് വൃദ്ധി വിഡിയോയിൽ പാടുന്നത്.
‘കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ’ എന്ന സിനിമയിലെ ‘കണ്ണാം തുമ്പി പോരാമോ’ എന്ന പാട്ട് വളരെ ആസ്വദിച്ചു പാടുന്ന വൃദ്ധിയുടെ മറ്റൊരു വിഡിയോ നേരത്തെ തരംഗമായി മാറിയിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ ഭാഷയിലേക്ക് ചുവടുമാറിയുള്ള പുത്തൻ പ്രകടനം.ഒരു തരത്തിലും പറയാൻ കഴിയാത്ത വാക്കുകളൊക്കെ ഗൗനിക്കാതെ ആസ്വദിച്ചുതന്നെയാണ് വൃദ്ധിയുടെ പാട്ട്. എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്.
View this post on Instagram