Kerala

സംസ്ഥാനത്ത് നടക്കുന്നത് കസേരകളി; എൽഡിഎഫ്-യുഡിഎഫ് സർക്കാരുകൾക്കെതിരെ ആഞ്ഞടിച്ച് ജെപി നദ്ദ

കണ്ണൂർ: ഇടത് വലത് മുന്നണികൾക്കെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ.കണ്ണൂരിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കണ്ണൂരിൽ എത്തിയപ്പോളായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.കേരളത്തിൽ ഇടതു -വലതു മുന്നണികളുടെ കസേരകളിയാണ് ഇതുവരെ നടന്നതെന്നും ഇരുമുന്നണികളും ഇതുവരെ സംസ്ഥാനത്ത് അഴിമതിയാണ് നടത്തിയതെന്നും നദ്ദ ആരോപിച്ചു.

അതേസമയം തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിൽ സിപിഎമ്മും കോൺഗ്രസും കൂട്ടുകെട്ടിലാണ്. അഴിമതിയുടെ മുന്നണികളാണ് എല്‍.ഡി.എഫും യു.ഡി.എഫും. ഒരു മുന്നണി സരിതയുടെയും മറ്റൊരു മുന്നണി സ്വപ്‌നയുടെയും ആള്‍ക്കാരായി എന്നും നഡ്ഡ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി പിണറായി വിജയൻറെ ഓഫീസിന്റെ അറിവോടെയാണ് സ്വർണകള്ളക്കടത്ത് നടന്നത്. മുഖ്യമന്ത്രി തന്നെയാണ് കത്തയച്ച് കേന്ദ്ര ഏജൻസിയെ സംസ്ഥാനത്തേക്ക് കേസ് അന്വേഷണത്തിനായി വരുത്തിയത്. അവസാനം സ്വന്തം മന്ത്രിമാർ കുടുങ്ങുമെന്ന അവസ്ഥ എത്തിയപ്പോൾ കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തെ എതിർക്കുകയാണെന്നും നദ്ദ ആരോപിച്ചു.

സംസ്ഥാനത്ത് കേന്ദ്രത്തിന്റ പദ്ധതികളിലൂടെയാണ് വലിയ വികസനം എത്തുന്നതെന്ന് പറഞ്ഞ നദ്ദ, മെട്രോയ്ക്കും പാചകവാതക പൈപ്പ് ലൈനിനും പണം അനുവദിച്ചത് കേന്ദ്ര സർക്കാർ ആണെന്നും പ്രതികരിച്ചു.ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ എതിരായി മത്സരിക്കുന്ന എന്‍.ഡി.എ. സ്ഥാനാര്‍ഥി സി.കെ. പദ്മനാഭനു വേണ്ടി നടത്തിയ റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു ബിജെപി ദേശിയ അധ്യക്ഷൻ. പ്രചാരണ പരിപാടികളുടെ ഭാഗമായി ചക്കരക്കല്ലിൽ ഒരു കിലോമീറ്ററോളം ദൂരമാണ് ജെ പി നദ്ദ റോഡ് ഷോ നടത്തിയത്. ഇന്നു വൈകിട്ട് തൊടുപുഴയിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി ശ്യാം രാജിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം അദ്ദേഹം തിരുവനന്തപുരത്തേക്ക് തിരിക്കും.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *