Kerala

കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് ഇരട്ട വോട്ട്; അധികൃതരുടെ പിഴവെന്ന് എസ് എസ് ലാൽ

തിരുവനന്തപുരം: കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. എസ് എസ് ലാലിന് ഇരട്ട വോട്ടുള്ളതായി കണ്ടെത്തി.വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തിലെ 170-ാം നമ്പര്‍ ബൂത്തില്‍ രണ്ട് വോട്ടാണ് എസ് എസ് ലാലിന്റെ പേരിലുള്ളത്.ഇതു ചൂണ്ടിക്കാട്ടി സിപിഎം തീരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

വോട്ടര്‍പട്ടികയില്‍ കണ്ണമ്മൂല സെക്ഷനില്‍ 646 ക്രമനമ്പറിലാണ് ലാലിൻറെ ആദ്യ വോട്ട്. കൂട്ടിച്ചേര്‍ത്ത പട്ടികയിലും ലാലിന്റെ പേര് ഉൾപ്പെട്ടിട്ടുണ്ട്. ആദ്യപേര് പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടിരുന്നതായി യു ഡി എഫ് സ്ഥാനാർഥി ഡോ. എസ്എസ് ലാല്‍ വ്യക്തമാക്കി.ഇരട്ടവോട്ട് വരാന്‍ കാരണം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് സംഭവിച്ച പിഴവ് മൂലമാണെന്നും ലാല്‍ പ്രതികരിച്ചു.

അതേസമയം ഇരട്ടവോട്ടിനെതിരെ കോടതിയില്‍ പോരാട്ടം തുടരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ട വോട്ടുള്ളതായി കണ്ടെത്തിയിരുന്നു. നേരത്തെ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയ്ക്കും ഭാര്യയ്ക്കും ഇരട്ടവോട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. നിലവിൽ പെരുമ്പാവൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് എല്‍ദോസ്.നേരത്തെ കയ്പമംഗലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശോഭ സുബിന് രണ്ട് തിരിച്ചറിയല്‍ കാര്‍ഡും മൂന്നു വോട്ടുമുള്ളതായി കണ്ടെത്തിയിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *