Kerala

സ്വന്തമായി വീടില്ല, വാഹനമില്ല, സ്വത്തില്ല…’ഇല്ലായ്മകള്‍’ നിറഞ്ഞൊരു സത്യവാങ്മൂലം; കേരള രാഷ്ട്രീയത്തിൽ വേറിട്ട മുഖമായി ‘രാജേട്ടൻ’

സംസ്ഥാന രാഷ്ട്രീയത്തിലെ വേറിട്ട മുഖമായി മാറുകയാണ് മുൻ മിസോറാം ഗവർണ്ണറും നേമത്തെ എൻ ഡി എ സ്ഥാനാർത്ഥിയുമായ കുമ്മനം രാജശേഖരൻ.മറ്റു രാഷ്ട്രിയക്കാരിൽ നിന്നും ഏറെ വ്യത്യസ്തനാണ് കുമ്മനം. അദ്ദേഹത്തിന്റെ ലളിത ജീവിതത്തിൽ നിന്ന് തന്നെ നമുക്ക് അത് മനസിലാക്കാൻ സാധിക്കും. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ് കുമ്മനത്തിന്റെ നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സ്വത്ത് വിവരം സംബന്ധിച്ച സത്യവാങ്മൂലം.കരണമെന്തെന്നാൽ സത്യവാങ്മൂലത്തിലെ ഇല്ലായ്മകളുടെ ബാഹുല്യമാണ് അദ്ദേഹത്തെ ഇത്രയേറെ വ്യത്യസ്തനാക്കുന്നത്.ലക്ഷങ്ങളുടെയും കോടികളുടെയും ആസ്തികളും ആസ്തിയുള്ള സ്ഥാനാർഥികൾ വിജയ പ്രതീക്ഷയോടെ നിയമസഭയിലേക്ക് മത്സരിക്കുന്നിടത്താണ് കുമ്മനം രാജശേഖരൻ എന്ന വ്യക്തി വ്യത്യസ്തനാകുന്നത്.

വീട് ഇല്ല, വാഹനം ഇല്ല, ഏതെങ്കിലും വ്യക്തിയിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ വായ്പ സ്വീകരിക്കുകയോ വായ്പ കൊടുക്കാനോ ഇല്ല, ബാധ്യതകൾ ഇല്ല, ജീവിത പങ്കാളി ഇല്ല, ഇൻഷൂറൻസ് കമ്പനികളിലോ ബാങ്കിലോ നിക്ഷേപങ്ങൾ ഇല്ല, സ്വർണാഭരണങ്ങളോ മറ്റ് വിലപ്പിടിപ്പുള്ള വസ്തുക്കളോ ഇല്ല. എന്നിങ്ങനെ ഇല്ലകൾ നിറഞ്ഞതാണ് കുമ്മനത്തിൻറെ സത്യവാങ്മൂലം.

സ്വന്തമായി വീടില്ലാത്തതിനാൽ കുമ്മനം മേൽവിലാസമായി നൽകിയിരിക്കുന്നത് ബിജെപി സംസ്ഥാന ഓഫീസിന്റെ മേൽവിലാസമാണ്. മിസോറാം ഗവർണറായിരിക്കെ നൽകിയ മുഴുവൻ ശമ്പളവും സേവനപ്രവർത്തനങ്ങൾക്ക് നൽകിയെന്നാണ് കുമ്മനത്തിന്റെ വിശദീകരണം. കുമ്മനത്തിന്റെ കൈയ്യിൽ ആകെ ആയിരം രൂപയും രണ്ട് ബാങ്ക് അക്കൗണ്ടിലായി 46,584 രൂപയുമുണ്ട്. ഏതു കൂടാതെ ജന്മഭൂമി പത്രത്തിൽ 5000 രൂപയുടെ ഓഹരിയുമുണ്ട്.

1987ൽ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലെ ജോലി രാജിവച്ച കുമ്മനം രാജശേഖരൻ കുടുംബ ജീവിതം വേണ്ടെന്ന് വെച്ച് ആർഎസ്എസിന്റെ മുഴുവൻ സമയ പ്രവർത്തകനായ വ്യക്തിയാണ്. ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് പദവി വഹിക്കെ 2016 ൽ വട്ടിയൂർകാവ് മണ്ഡലത്തിൽ നിന്ന് മത്സരിക്കുകയും രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *