Kerala

കേസെടുത്തതിന് പിന്നില്‍ ഗൂഢാലോചന,എഫ്‌ഐആര്‍ റദ്ദാക്കണം;സര്‍ക്കാരിനെതിരെ ഇഡി ഹൈക്കോടതിയില്‍

കൊച്ചി: സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍സംസ്ഥാന സര്‍ക്കാരിനെതിരെ ഇ ഡി ഹൈക്കോടതിയില്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസെടുത്തതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.കേസിന് പിന്നിൽ സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടന്നുവെന്നാണ് ഇഡിയുടെ ആരോപണം.

ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നും, നിഷ്പക്ഷ അന്വേഷണത്തിനായി കേസ് സിബിഐക്ക് കൈമാറണമെന്നും ഹര്‍ജിയില്‍ ഇഡിയുടെ ആവശ്യം. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉപയോഗിച്ച രേഖകള്‍ വിളിച്ചു വരുത്തണമെന്നും ഇഡി കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വര്‍ണ്ണകള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെ ഇ ഡി നിര്‍ബന്ധിച്ചു എന്നു കാണിച്ച് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ഇഡി ക്രൈംബ്രാഞ്ചിനെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. സ്വര്‍ണക്കള്ളക്കടത്ത് കേസ് അട്ടിമറിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരും, ചില ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമായാണ് ഈ കേസെന്നും ഇ ഡി ആരോപിക്കുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *