Kerala

കേരളത്തിൽ ഇന്നും നാളെയും പരക്കെ കാറ്റിനും മഴയ്ക്കും സാധ്യത

കേരളത്തിൽ ഇന്നും നാളെയും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കാസര്‍കോട്, കണ്ണൂര്‍ ഒഴികെയുള്ള മറ്റു ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

കൊച്ചി നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഇന്നലെ വേനല്‍ മഴ ലഭിച്ചിരുന്നു. വൈകീട്ട് ആറോടെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്തത്. ജില്ലയില്‍ വരുംദിവസങ്ങളിലും ചെറിയ തോതില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാദ്യതയെന്ന കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍.

ഏപ്രിൽ മാസം ആദ്യത്തോടെ സംസ്ഥാനത്ത് വേനല്‍ മഴ സജീവമാകുമെന്നും വിദഗ്ധര്‍ സൂചിപ്പിക്കുന്നു. 30 ന് ഇടിയോടുകൂടിയ മഴ പ്രതീക്ഷിക്കുന്നതായി സ്വകാര്യ കാലാവസ്ഥ നിരീക്ഷണസ്ഥാപനമായ മെറ്റ്ബീറ്റ് വെതറിലെ വിദഗ്ധരുടെ പ്രവചനം.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *