Kerala

യുഡിഎഫ് പ്രകടന പത്രിക ഇന്ന്

തിരുവനന്തപുരം: യുഡിഎഫ് പ്രകടന പത്രിക ഇന്ന് പ്രകാശനം ചെയ്യും.ആചാര സംരക്ഷണത്തിനായുള്ള നിയമനിര്‍മാണവും ന്യായ് പദ്ധതിയും അടക്കം ഭരണം പിടിക്കാന്‍ ലക്ഷ്യമിട്ടുള്ള ജനക്ഷേമ വാഗ്ദാനങ്ങളാകും പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.സംഘടനകളില്‍ നിന്നും ജനങ്ങളില്‍ നിന്നും നേരിട്ട് അഭിപ്രായം ആരാഞ്ഞ ശേഷമാണ് യുഡിഎഫ് പ്രകടന പത്രിക തയാറാക്കിയത്. രാവിലെ പതിനൊന്ന് മണിക്കാണ് പ്രകടന പത്രികയുടെ പ്രകാശനം.

ഇടതു സര്‍ക്കാറിൻ്റെ വികസന നേട്ടങ്ങള്‍ മറികടക്കാന്‍ ഉതകുന്ന വാഗ്ദാനങ്ങള്‍ നിറഞ്ഞതാകും യുഡിഎഫിന്റെ പ്രകടന പത്രിക. മുന്‍ തിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ തയാറെടുപ്പുകള്‍ നടത്തിയാണ് ഇത്തവണ യുഡിഎഫ് പ്രകടന പത്രിക ഒരുക്കിയിരിക്കുന്നത്.

തിരുവനന്തപുരം എംപിയായ ശശി തരൂരിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങളുമായി നേരിട്ട് സംവദിച്ച് ആശയങ്ങള്‍ സ്വരൂപിച്ചാണ് പ്രകടന പത്രിക രൂപകല്‍പന ചെയ്തിരിക്കുന്നത്. തൊഴിലവസരം, ക്ഷേമ പെന്‍ഷന്‍ തുടങ്ങി ജനക്ഷേമ പദ്ധതികളില്‍ ഇടതുപക്ഷത്തെ മറികടക്കുന്ന പ്രഖ്യാപനങ്ങള്‍ പത്രികയിലുണ്ടാകുമെന്നാണ് സൂചന.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *