Kerala

ഹൈക്കമാന്റ് ആവശ്യപ്പെട്ടാൽ പിണറായിക്കെതിരെ മത്സരിക്കാന്‍ തയ്യാര്‍;കെ സുധാകരന്‍

കണ്ണൂര്‍: കോൺഗ്രസ് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടം മണ്ഡലത്തിൽ മത്സരിക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് നേതാവും കണ്ണൂർ എംപിയുമായ കെ സുധാകരന്‍. ഇക്കാര്യം പ്രാദേശിക നേതാക്കാള്‍ ശക്തമായി ആവശ്യപ്പെടുന്നുണ്ട്. ഇതിനെ തുടർന്നാണ് ഉമ്മന്‍ചാണ്ടിയുമായി സംസാരിച്ചതായും കെ സുധാകരന്‍ പറഞ്ഞു.

ധര്‍മ്മടം മണ്ഡലം ഒഴികെയുള്ള സ്ഥാനാര്‍ഥികളെയെല്ലാം കോണ്‍ഗ്രസ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്നലെയാണ് പ്രഖ്യാപിക്കാനുള്ള ആറ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെകൂടി നേതൃത്വം പ്രഖ്യാപിച്ചത്. എന്നാല്‍ അതിനൊപ്പം ധര്‍മ്മടത്തെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകുമെന്ന് കരുതിയെങ്കിലും അത് ഉണ്ടായില്ല.

മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലവും ഇടത് കോട്ടയുമായ ധർമ്മടത്ത് ഫോർവേർഡ് ബ്ലോക്കിന്റെ ദേശീയ സെക്രട്ടറി ജി ദേവരാജന്‍റെ പേരാണ് വലതു മുന്നണി പരിഗണിച്ചിരുന്നത് എന്നാൽ സീറ്റേറ്റെടുക്കാൻ ദേവരാജൻ തയ്യാറായില്ല.വാളയാറിൽ കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മയ്ക്ക് പിന്തുണ നൽകാൻ യുഡിഎഫ് ആലോചിക്കുന്നുണ്ട്.

എന്നാൽ എങ്ങനെ സംഭവിച്ചാൽ വിമതനായി മത്സരിക്കുമെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവ് രംഗത്തെത്തിയിട്ടുണ്ട്. ധർമ്മടത്ത് സ്ഥാനാർത്ഥിയാകാൻ പരിഗണിച്ചിരുന്ന ഡിസിസി ജനറൽ സെക്രട്ടറി സി രഘുനാഥാണ് ഈ നിലപാട് പ്രഖ്യാപിച്ചത്. ഇതിനെല്ലാമിടെയാണ്പിണറായിക്ക് എതിരെ മത്സരിക്കാൻ തയ്യാറാണെന്ന കെ സുധാകരന്റെ പ്രസ്താവന.നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ രണ്ട് ദിവസം മാത്രമാണ് അവശേഷിക്കുന്നത്.നാളെയെങ്കിലും സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകണമെന്നാണ് മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യം.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *