Kerala

ശബരിമല വിഷയം; സർക്കാരും മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കണമെന്ന് എൻഎസ്എസ്

കോട്ടയം: ശബരിമല വിഷയത്തില്‍ ഇടതു സർക്കാരും മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കണമെന്ന് എന്‍എസ്എസ്.സർക്കാർ നിലപാട് അറിയാനുള്ള അവകാശം വിശ്വാസികള്‍ക്കുണ്ടെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

‘ശബരിമല വിഷയത്തില്‍ സിപിഎം നിലപാടില്‍ മാറ്റമില്ലെന്നാണ് സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പ്രസ്താവന നടത്തിയത്. ദേവസ്വം വകുപ്പ് മന്ത്രി മാപ്പ് പറഞ്ഞത് എന്തിനെന്ന് അറിയില്ലെന്നു സീതാറാം യച്ചൂരി പറഞ്ഞിട്ടുണ്ട്. ഉത്തരം പറയേണ്ടത് സിപിഎം സംസ്ഥാന ഘടകമാണെന്നും യച്ചൂരി പറഞ്ഞിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽസര്‍ക്കാരും മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കണം’ – ജി. സുകുമാരന്‍ നായര്‍ ആശ്യപ്പെട്ടു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *