Kerala

കൈവശം പണമായി 10,000 രൂപ മാത്രം,86.95 ലക്ഷം വില വരുന്ന ഭൂസ്വത്ത്;മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വത്ത് വിവരങ്ങൾ ഇങ്ങനെ

കണ്ണൂർ: ധർമ്മടം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയായി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നാമ നിർദേശ പത്രിക സമർപ്പിച്ചിരുന്നു.പിണറായി വിജയൻ സമർപ്പിച്ച നാമനിർദേശ പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിലെ സ്വത്ത് വിവരങ്ങൾ ഇവയൊക്കെയാണ്.

മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കുമായി ആകെ 86.95 ലക്ഷം രൂപയുടെ ഭൂസ്വതത്താനുള്ളത്. പിണറായിയിലെ വീടും സ്ഥലവും അടക്കമുള്ളതാണിത്. മുഖ്യമന്ത്രിയുടെ പേരിൽ 51.95 ലക്ഷം രൂപയുടെ സ്വത്തും ഭാര്യയുടെ പേരിൽ 35 ലക്ഷം രൂപയുടെ സ്വത്തുമാണുള്ളത്. ഓഹരി ഇനത്തിലും ബാങ്ക് നിക്ഷേപവുമായി പിണറായി വിജയന് 204048 രൂപയും ഭാര്യക്ക് 2976717 രൂപയുമുണ്ട്.

മുഖ്യമന്ത്രിയുടെ കൈവശം പണമായി 10,000 രൂപയും ഭാര്യയുടെ കൈവശം 2000 രൂപയുമാണുള്ളത്. കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡിൽ(കിയാൽ) പിണറായി വിജയന് ഒരു ലക്ഷം രൂപയുടെയും ഭാര്യ കമലയ്ക്ക് 2 ലക്ഷം രൂപയുടെയും ഓഹരിയുണ്ട്.ഭാര്യയ്ക്ക് 3,30,000 രൂപയുടെ സ്വർണമാണുള്ളത്.

മലയാളം കമ്യൂണിക്കേഷൻസിൽ പിണറായിക്ക് 10,000 രൂപയുടെയും ഭാര്യ കമലയ്ക്ക് 20,000 രൂപയുടെയും ഓഹരിയാണുള്ളത്. പിണറായിക്കെതിരായ 3 കേസുകളുടെ കാര്യവും നാമനിർദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

സുപ്രീം കോടതിയിൽ പെൻഡിങ്ങിലുള്ള ലാവ്‌ലിൻ കേസും ,പിണറായി വിജയൻ ടി.നന്ദകുമാറിനെതിരെ നൽകിയ നഷ്ടപരിഹാര കേസുമായി ബന്ധപ്പെട്ട് നന്ദകുമാർ ഹൈക്കോടതിയിൽ ഫയൽ ചെയ്ത അനുബന്ധ കേസും റോഡ് തടഞ്ഞതുമായി ബന്ധപ്പെട്ട മറ്റൊരു കേസുമാണ് സത്യവാങ്മൂലത്തിൽ പരാമർശിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്കോ ഭാര്യക്കോ സ്വന്തമായി വാഹനമില്ല. ബാങ്ക് വായ്പയോ മറ്റ് ബാധ്യതകളോ ഇല്ല.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *