Kerala

‘ട്വന്റി ട്വന്റി’ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ‘തെണ്ടി തെണ്ടി’;കടന്നാക്രമിച്ച് മുൻ മന്ത്രി ടിഎച്ച് മുസ്തഫ

എറണാകുളം: ജില്ലയിലെ മണ്ഡലങ്ങളിൽ മത്സരിക്കാനിറങ്ങിയ ട്വന്റി ട്വന്റിയെ കടന്നാക്രമിച്ച് നേതാക്കൾ.തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ട്വന്റി ട്വന്റി ചിറകറ്റ് താഴെ വീഴുമെന്ന് മുൻ മന്ത്രികൂടിയായ ടിഎച്ച് മുസ്തഫ പറഞ്ഞു.തിരഞ്ഞെടുപ്പിന് ശേഷം സംഘടനയുടെ പേര് ‘തെണ്ടി തെണ്ടി’ എന്നാവുമെന്നുമാണ് അദ്ദേഹം പരിഹസിച്ചു. എറണാകുളം ജില്ലയിലെ കുന്നത്തുനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി വിപി സജീന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പള്ളിക്കരയിൽ ഒരുക്കിയ വേദിയിൽ സംസാരിക്കുന്നതിനിടെയാണ് മുൻ മന്ത്രിയുടെ പരാർമശം.

ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നാല് പഞ്ചായത്തുകളിലാണ് ട്വന്റി ട്വന്റി അധികാരം പിടിച്ചത്.ഇതിന്റെ അഹങ്കാരത്തിലാണ് അവർ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നാണ് മുസ്തഫ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ വെളിച്ചം കാണുന്നിടത്തേക്ക് പോകുന്ന ഇയ്യലിന്റെ ഗതിയാവും ട്വന്റി ട്വന്റിക്ക് ഉണ്ടാകുകയെന്നും മുസ്തഫ വിമര്‍ശിച്ചു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *