തിരുവനന്തപുരം: ലതികാ സുഭാഷിന്റെത് വികാര പ്രകടനമായി മാത്രമേ കാണുന്നുള്ളൂവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.എന്നാൽ ലതിക നടത്തിയ വികാര പ്രകടനം അതിര് കടന്ന് പോയി. ലതികയോട് സംസാരിക്കുന്നതിന് മടിയില്ല.എന്നാൽ അവരെ ഇനിയുള്ള ആറ് സീറ്റിലേക്ക് പരിഗണിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
പുതുതലമുറയ്ക്കുള്ള വന്‍ അംഗീകാരമാണ് കോൺഗ്രസ് സ്ഥാനാർഥി പട്ടികയെന്ന് ചെന്നിത്തല പറഞ്ഞു. ഇത്രയും അംഗീകാരം ലഭിച്ച മറ്റൊരു കോണ്‍ഗ്രസ് ഇതിന് മുൻപ് ഉണ്ടായിട്ടില്ല. ഗ്രൂപ്പ് വൈരമോ തര്‍ക്കമോ കടുംപിടുത്തങ്ങളോ ചര്‍ച്ചകളില്‍ ഉണ്ടായില്ലെന്നും ചെന്നിത്തല പറഞ്ഞു.