Kerala

കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ മാനദണ്ഡം ലംഘിച്ചു; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ സുധാകരന്‍

കണ്ണൂർ: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ മാനദണ്ഡങ്ങൾ ലംഘിച്ചതായി കോൺഗ്രസ്കെ വർക്കിംഗ് പ്രസിഡണ്ട് കെ സുധാകരൻ എം പി. ഇതാണ് പല മണ്ഡലങ്ങളിലും ഉടലെടുത്ത പ്രശ്‌നങ്ങൾക്ക് കാരണം. സ്ഥാനാർഥി നിര്ണയവുമായി ബന്ധപ്പെട്ട ഉടലെടുത്ത പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ജയസാധ്യതയെ ബാധിക്കുമെന്നും കെ സുധാകരൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ പൂർണ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിനാണ്. പല നേതാക്കന്മാരും ഗ്രൂപ്പുകൾക്ക് വേണ്ടി നിലക്കൊണ്ടു. സ്ഥാനാർത്ഥി നിർണയത്തിൽ ഗ്രൂപ്പിലെ അംഗങ്ങൾക്ക് വേണ്ടി നേതാക്കൾ നിലക്കൊളളുന്ന കാഴ്ചയാണ് കണ്ടത്.പലരും ഗ്രൂപ്പുകളിൽ നിന്ന് പുറത്തുവരാൻ ശ്രമം നടത്തുന്നില്ല.

വിജയസാധ്യതയ്ക്കാണ് പ്രധാന പരിഗണന നൽകേണ്ടത്.എന്നാൽ നേരത്തെ തീരുമാനയിച്ചിരുന്ന മാനദണ്ഡങ്ങൾ ലംഘിച്ചതാണ് പ്രശ്‌നങ്ങൾക്ക് കാരണം. പ്രശ്‌നങ്ങൾ പരിഹാരം കണ്ടില്ലയെങ്കിൽ അത് ജയസാധ്യതയെ തന്നെ ബാധിക്കുമെന്നും സുധാകരൻ തുറന്നടിച്ചു. കണ്ണൂരിലെ കാര്യങ്ങൾ പോലും വർക്കിങ് പ്രസിഡന്റായിട്ട് കൂടിയായ തന്നോട് കൂടിയാലോചിച്ചില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *