Kerala

എറണാകുളം ജില്ലയിൽ കോവിഡ് വാക്സിനേഷൻ പുരോഗമിക്കുന്നു

എറണാകുളം: കോവിസ് വാക്സിനേഷൻ ജില്ലയിൽ പുരോഗമിക്കുന്നു. 62312 ആരോഗ്യ പ്രവർത്തകർ ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തിയാക്കി. 30755 ആണ് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ആരോഗ്യ പ്രവർത്തകരുടെ എണ്ണം. ഇതുവരെ 40072 മുന്നണി പോരാളികൾ ആദ്യ ഡോസ് വാക്സിനെടുത്തപ്പോൾ രണ്ടാമത്തെ ഡോസ് സ്വീകരിച്ചവരുടെ എണ്ണം 99 ആണ്. അറുപത് വയസിന് മുകളിൽ പ്രായമുള്ള 44190 പേർക്ക് ഇതുവരെ വാക്സിൻ നൽകി.

45 -59 നും ഇടയ്ക്ക് പ്രായമുള്ള മറ്റ് ഗുരുതര രോഗങ്ങളുള്ള 2066 പേരാണ് ഇത് വരെ വാക്സിൻ സ്വീകരിച്ചത്. ഇന്ന് 57 ഗവ: വാക്സിനേഷൻ കേന്ദ്രങ്ങളിലും 43 സ്വകാര്യ ആശുപത്രികളിലുമായി ആകെ 100 കേന്ദ്രങ്ങളിലായാണ് കോവിഡ് 19 വാക്സിനേഷൻ നടന്നത്. വരും ദിവസങ്ങളിൽ മുൻ സിപ്പാലിറ്റി/ കോർപറേഷൻ കേന്ദ്രീകരിച്ച് മാസ് വാക്സിനേഷൻ ഡ്രൈവുകൾ സംഘടിപ്പിക്കും.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *