Kerala

കോൺഗ്രസ് നേതാവ് വിജയന്‍ തോമസ് ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡൽഹി; ജയ്ഹിന്ദ് ടിവി മുൻ ചെയർമാനും കെപിസിസി ജനറൽ സെക്രട്ടറിയുമായിരുന്നു വിജയൻ തോമസ് ബിജെപിയിൽ അംഗത്വം സ്വീകരിച്ചു.പാർട്ടി ആസ്ഥാനത്ത് ജനറൽ സെക്രട്ടറി അരുൺ സിങിന്റെ സാന്നിധ്യത്തിലാണ് പാർട്ടിയിൽ ചേർന്നത്.

കോൺഗ്രസിന് ആശയക്കുഴപ്പം നിലനിൽക്കുന്നു. പ്രാദേശിക പാർട്ടിയുടെ സാന്നിധ്യം പോലുമില്ല. കേരളത്തിലും കൂടുതൽ നേതാക്കൾ മറ്റു പാർട്ടികളിൽ ചേക്കേറും. ആരും തുറന്നുപറയുന്നില്ല. സീറ്റ് ലഭിക്കാത്തതിന്റെ പേരിൽ അല്ല പാർട്ടി വിടുന്നതെന്നും വിജയൻ തോമസ് വ്യക്തമാക്കി.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *