Kerala

ലൈഫ് മിഷൻ; സിബിഐ അന്വേഷണം വേണ്ടെന്ന് സന്തോഷ് ഈപ്പൻ,സിബിഐയ്ക്കും സർക്കാരിനും നോട്ടീസയച്ച് സുപ്രീം കോടതി

ഡൽഹി: കേരളത്തിൽ വൻ വിവാദങ്ങൾക്ക് തിരികൊളുത്തിയ ലൈഫ് മിഷൻ കേസിലെ സിബിഐ അന്വേഷണത്തിനെതിരായ ഹർജിയിൽ നോട്ടീസ് അയച്ച് സുപ്രീംകോടതി.കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും സിബിഐയ്ക്കും കോടതി നോട്ടീസ് അയച്ചത്.യൂണിടാക് എംഡി സന്തോഷ് ഈപ്പൻ സമ4പ്പിച്ച ഹർജിയിലാണ് കോടതിയുടെ നടപടി.

ഇവരെ കൂടാതെ വടക്കാഞ്ചേരി എംഎൽഎയായ അനിൽ അക്കരയ്ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. നേരത്തെ കേസിൽ സിബിഐ അന്വേഷണത്തിനുള്ള ഹെക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാരും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിക്കൊപ്പം യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ ഹർജിയും പരിഗണിക്കാനാണ് സുപ്രീം കോടതി തീരുമാനം.

നേരത്തെ ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ച സംസ്ഥാന സർക്കാർ കേന്ദ്ര ഏജൻസികൾ അന്വേഷണത്തിന്റെ പേരിൽ പരിധികൾ ലംഘിക്കുന്നതായി സുപ്രീംകോടതിയെ അറിയിച്ചിരുന്നു. പാവപെട്ട ജനങ്ങൾക്ക് വീട് വെച്ചുകൊടുക്കുന്ന പദ്ധതിയാണ് ലൈഫ് മിഷൻ നടപ്പാക്കുന്നതെന്നുമായിരുന്നു സർക്കാർ കോടതിയിൽ ഉന്നയിച്ച വാദം. അതേസമയം പദ്ധതിയിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നതിന്റെ തെളിവാണ് വിജിലൻസ് അന്വഷണമെന്നായിരുന്നു കോടതിയിൽ സിബിഐയുടെ മറുപടി.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *