Kerala

ഇത്തവണ ചൂട് അധികമാവില്ല; സംസ്ഥാനത്ത് ഇന്നുമുതൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

കേരളത്തിൽ ഇത്തവണ ചൂട് അധികമാവില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. സംസ്ഥാനത്ത് ഇന്നുമുതൽ അഞ്ചുദിവസം വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട മഴയുണ്ടാവുമെന്നും ഇത് താപനില കുറയാൻ കാരണമാകുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അധികൃതർ വ്യക്തമാക്കുന്നു.

താപനിലയിൽ ചെറിയ വ്യതിയാനമേ പൊതുവേ ചൂട് കൂടിയ പാലക്കാട് അടക്കമുള്ള ജില്ലകളിൽ ഉണ്ടാവുകയുള്ളു. നിലവിലെ കണക്കനുസരിച്ച് കോട്ടയത്തും ആലപ്പുഴയിലുമാണ് ചൂട് കൂടുന്നത്.വ്യാഴാഴ്ച കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്.എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ 12, 13 തീയതികളിൽ മഴയ്ക്ക് സാധ്യതയുണ്ട്.

ആലപ്പുഴ ജില്ലയിൽ 33 ഡിഗ്രി സെൽഷ്യസാണ് ശരാശരി താപനില. അതേസമയം ചൊവ്വാഴ്ച ഇത് 37 ഡിഗ്രി സെൽഷ്യസാണ്. 34.3 ഡിഗ്രി ശരാശരിയുള്ള കോട്ടയത്ത് ചൊവ്വാഴ്ച 37.3 ഡിഗ്രി സെൽഷ്യസായി. ചൂട് കൂടുതൽ അനുഭവപ്പെടുന്ന പാലക്കാട്ടെ താപനില ചൊവ്വാഴ്ച 35.9 ഡിഗ്രി സെൽഷ്യസാണ്. ജില്ലയിലെ ശരാശരി ചൂട് 37 ഡിഗ്രി സെൽഷ്യസാണെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അധികൃതർ പറഞ്ഞു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *