Kerala

കുട്ടികൾക്ക് നമ്മൾ എങ്ങനെയുള്ള കഥകൾ ആണ് പറഞ്ഞു കൊടുക്കുന്നത്? അനുജ വിഎസിന്റെ പോസ്റ്റ് വൈറലാകുന്നു

കുട്ടികൾക്ക് മാതാപിതാക്കൾ പറഞ്ഞു കൊടുക്കേണ്ട കഥകളെക്കുറിച്ച് സാമൂഹ്യപ്രവർത്തകയും യൂട്യൂബറുമായ അനുജ വി എസ് . തൻറെ സ്വന്തം ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നു അനുജ പ്രതികരിച്ചത്.

കുറുപ്പിൻറെ പരിപൂർണ രൂപം ഇങ്ങനെ…………

കുട്ടികൾക്ക് നമ്മൾ എങ്ങനെയുള്ള കഥകൾ ആണ് പറഞ്ഞു കൊടുക്കുന്നത്?

രാജാവും റാണിയും ആണെങ്കിൽ റാണിയെ സ്വന്തം ആക്കണമെന്ന ലക്ഷ്യവുമായി നടക്കുന്ന രാജാവ്.. രാജാവിന്റെ ഒരു വിളിക്കു വേണ്ടി അണിഞ്ഞൊരുങ്ങി കാത്തിരിക്കുന്ന റാണി..

അതിപ്പോ സിനിമ ആയാലും നമുക്ക് പ്രണയം പൂർത്തീകരിച്ചു ഹാപ്പി എൻഡിങ് ആകുന്നവയോടാണ് താത്പര്യം..

കേൾക്കുന്ന കഥകളും കാണുന്ന സിനിമകളും ഓരോരുത്തരുടെയും മനസിനെ, ഇഷ്ടങ്ങളെ,ജീവിതലക്ഷ്യത്തെ വരെ സ്വാധീനിക്കുന്നുണ്ട്..

ലോകത്ത് എല്ലാവരും ജനിക്കുന്നത് വിവാഹം കഴിക്കാനാണെന്നും വിവാഹിത ആകുന്നതോടെ സുരക്ഷിതരാകുമെന്നും ലൈംഗിക അതിക്രമങ്ങൾക്ക് വിധേയരാക്കപ്പെട്ട പെൺകുട്ടികൾ പോലും വിശ്വസിക്കുന്നു എന്ന തിരിച്ചറിയൽ ഞെട്ടിക്കുന്നതായിരുന്നു.
ജീവിതം നൽകിയ അനുഭവങ്ങളിൽ നിന്നും കര കയറി നല്ലൊരു ജോലി സ്വന്തമാക്കി സ്വന്തം കാലിൽ നിന്നു ലോകത്തെ ധൈര്യപൂർവ്വം നേരിടാൻ പ്രാപ്തി അവർ സ്വയം ഉണ്ടാക്കും എന്ന് കരുതരുത്. അവർ കാണുന്നതും കേൾക്കുന്നതും എല്ലാം അവനു വേണ്ടി കാത്തിരിക്കുന്ന അവളെയാണ്. അവൻ വന്നാൽ അവൾ രക്ഷപെടും എന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു.. അവന്റെ തണലിൽ അല്ലാത്ത ഒരു ജീവിതം അവർക്കു അരക്ഷിതാവസ്‌ഥ നൽകുന്നു… ജീവിതം അവർ മനസിലാക്കി തുടങ്ങിയിട്ടില്ല എന്ന് കരുതാം..

പക്ഷെ ഈ കോടതി കൂടി ഇങ്ങനൊക്കെ തുടങ്ങിയാൽ എന്ത് ചെയ്യും? റേപ്പ് ചെയ്തവനോട് കല്യാണം കഴിക്കാനാണ് ആവശ്യപ്പെടുന്നത്.കല്യാണം എന്ന മാമാങ്കം കഴിഞ്ഞാൽ അന്ന് മുതൽ പിന്നേ അവരായി അവരുടെ പാടായി എന്ന് പറഞ്ഞു പെൺകുട്ടികളെ തള്ളിക്കളയുന്ന എന്തുണ്ടായാലും നീയങ്ങു സഹിക്ക് എന്ന് പറഞ്ഞു പഠിപ്പിക്കുന്ന സമൂഹത്തിലേക്കാണ് അവർ ഇറങ്ങി ചെല്ലുന്നത്…അവൻ കൂടെ ഉണ്ടേലും ഇല്ലേലും അവൾ സമാധാനമായി ജീവിക്കണം എങ്കിൽ ശുദ്ധികലശം മേലേന്ന് താഴോട്ട് തുടങ്ങണം. ശ്രദ്ധിക്കപ്പെടുന്ന സമൂഹത്തിനു തെറ്റായ സന്ദേശം പകരുന്ന പ്രസ്താവനകൾ നടത്തുന്നവരെ സ്ഥാനം നോക്കാതെ വിമർശിക്കാനും തിരുത്താനും കഴിയണം.

#അവൾപൊരുതിജീവിക്കേണ്ടവൾ

കുട്ടികൾക്ക് നമ്മൾ എങ്ങനെയുള്ള കഥകൾ ആണ് പറഞ്ഞു കൊടുക്കുന്നത്?

രാജാവും റാണിയും ആണെങ്കിൽ റാണിയെ സ്വന്തം ആക്കണമെന്ന…

Posted by ANUJA V S on Thursday, 4 March 2021

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *