Kerala

കോവിഡിനെ പിടിച്ചുകെട്ടി കണ്ണൂരിലെ ഒരു പഞ്ചായത്ത്;വിജയത്തിന് പിന്നിൽ ചിട്ടയായ പ്രവർത്തനം

കണ്ണൂർ: ജില്ലയിൽ കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുമ്പോൾ വേറിട്ട മാതൃകയുമായി ജില്ലയിലെ ഒരു പഞ്ചായത്ത്. ജില്ലയിലെ എരമം കുറ്റൂർ പഞ്ചായത്താണ് മാതൃകയായി മാറിയിരിക്കുന്നത്.കോവിഡ് വ്യാപനം പ്രതിരോധിക്കാൻ ആരോഗ്യ വകുപ്പും പഞ്ചായത്തും പോലീസ് നിയന്ത്രങ്ങൾ കർശനമാക്കുകയും ഒപ്പം നിയമ ലംഘനങ്ങൾക്ക് എതിരെ നടപടി സ്വീകരിക്കുകയും ചെയ്തു.ഇതോടെ പഞ്ചായത്തിൽ ഇന്നലെ റിപ്പോർട്ട് ചെയ്തത് ഒരു കോവിഡ് പോസറ്റീവ് കേസ് മാത്രമാണ്.

കഴിഞ്ഞ 7 ദിവസത്തിൽ 250 പേർക്ക് കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചിരുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ എരമം കുറ്റൂർ പഞ്ചായത്തിൽ നിന്നായിരുന്നു.ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദേശങ്ങൾ പൊതുജനങ്ങൾ കർശനമായി പാലിക്കാൻ നിർദേശം നൽകി. ഇത്തരം നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പോലീസിനെയും സെക്ടറൽ മജിസ്ട്രേട്ടിനെയും ചുമതലപ്പെടുത്തി.

എത്രയും അതികം പേർ കോവിഡ് പോസിറ്റീവ് ആയതോടെ രോഗം സ്ഥിരീകരിച്ചവരുമായി പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവരെ നിർബന്ധമായും നിരീക്ഷണത്തിലാക്കി. പഞ്ചായത്തിൽ പ്രധാന കേന്ദ്രങ്ങളിൽ ജാഗ്രതാ നിർദേശങ്ങൾ മൈക്ക് അനൗൺസ്മെന്റ് നടത്തുകയും ചെയ്തു.കൂടാതെ പഞ്ചായത്ത് പരിധിയിൽ പെടുന്ന ഹോട്ടലുകൾ, വ്യാപാര സ്ഥാപനങ്ങൾ അടക്കമുള്ള എല്ലാ സ്ഥാപനങ്ങളുടെയും പ്രവൃത്തി സമയം 10 മുതൽ 5 വരെയായി ചുരുക്കി.

പഞ്ചായത്ത് പരിധിയിൽ ആൾക്കൂട്ടം നിരോധിച്ചു.പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പഞ്ചായത്തിലെ കോവിഡ് ഭീഷണി കുറയുന്നതു വരെ വിവാഹം, മറ്റു പൊതുചടങ്ങുകൾ എന്നിവയിൽ ആളുകളുടെ പങ്കാളിത്തം പരമാവധി 50 ആയി കുറച്ചു. പൊതുയോഗങ്ങൾ പരമാവധി ഓൺലൈനായി നടത്തുവാൻ അധികൃതർ നിർദേശം നൽകി. രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും പഞ്ചായത്തിൽ നിയന്ത്രണങ്ങൾ ഉടനെ പിൻവലിക്കില്ലെന്ന് അധികൃതർ അറിയിച്ചു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *