Kerala

ഐ ഫോൺ വിവാദം ;എ എ റഹിമിനെ ട്രോളി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍

തിരുവനന്തപുരം : ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹിമിനെ ട്രോളി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. ലൈഫ് മിഷന്‍ കോഴയായി യൂണിടാക് കമ്പനി ഉടമ സന്തോഷ് ഈപ്പന്‍ നല്‍കിയ ഐ ഫോണ്‍ ഉപയോഗിച്ചത് സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണനാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയായിരുന്നു എഎ റഹിമിനെതിരായ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ ട്രോൾ പെരുമഴ.

“ചെറുതായിട്ട് ഒന്ന് തിരുത്തി വായിക്കണം. (ഐ) ഫോണ്‍ സി പി (ഐ) എം ലെ (ഐ).”- യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ചെറുതായിട്ട് ഒന്ന് തിരുത്തി വായിക്കണം .
(ഐ) ഫോൺ
സി പി (ഐ) എം ലെ (ഐ).

#Iphone

Posted by Shafi Parambil on Friday, 5 March 2021

“ഐഫോൺ വിവാദവും സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ്റെ കുടുംബത്തിലേക്ക് നീളുന്നത് മലയാളികളെ സംബന്ധിച്ച് ഒട്ടും അപ്രതീക്ഷിതമല്ല, എന്താണിത്ര വൈകിയത് എന്നേയുള്ളൂ.
എന്നാൽ ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരെപ്പോലെ സ്വയം കള്ളത്തരം കാണിക്കുമ്പോഴും അത് അറിഞ്ഞുകൊണ്ട് മറ്റുള്ളവരുടെ തലയിൽ വച്ചുകെട്ടുന്ന ഈ നെറികേടുണ്ടല്ലോ, കോടിയേരി ബാലകൃഷ്ണൻ മുതൽ എ എ റഹീം വരെയുള്ള സകലമാന സിപിഎമ്മുകാരുടേയും ഈ ഉളുപ്പില്ലായ്മക്കും ചർമ്മശേഷിക്കും മുന്നിൽ കണ്ടാമൃഗം തോറ്റുപോകും.
എങ്ങനെയാണ് ഈ ജന്മങ്ങളെ മനുഷ്യർക്ക് വിശ്വസിക്കാൻ സാധിക്കുക!”

– വി ടി ബല്‍റാം എംഎല്‍എ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

ഐഫോൺ വിവാദവും സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ്റെ കുടുംബത്തിലേക്ക് നീളുന്നത് മലയാളികളെ സംബന്ധിച്ച് ഒട്ടും…

Posted by VT Balram on Friday, 5 March 2021

ത്രികാലജ്ഞാനിയാണ് സ്വാമി…

Posted by Sabarinadhan K S on Friday, 5 March 2021


ഐ ഫോണ്‍
ഐ ഗ്രൂപ്പ്
പണ്ടേ ഐ വീക്‌നെസായതുകൊണ്ടാണ് എന്നായിരുന്നു ഒക്ടോബറില്‍ എഎ റഹിമിന്റെ പോസ്റ്റ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *