കൊച്ചി: പാലാരിവട്ടം മേൽപ്പാലം നാളെ വൈകിട്ട് നാല് മണിക്ക് ഗതാഗത്തിനായി തുറന്നു നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കൂടാതെ നിർമാണം അതിവേഗം പൂർത്തിയാക്കിയ ഡിഎംആർസിക്കും ഊരാളുങ്കൽ ലേബര്‍ സൊസൈറ്റിക്കും മുഖ്യമന്ത്രി നന്ദി പറഞ്ഞു. ഔദ്യോഗികമായ ചടങ്ങുകളൊന്നും ഇല്ലാതെയാണ് നാളെ പാലം തുറക്കുന്നത്.
പാലാരിവട്ടം മേൽപ്പാലം പുതുക്കിപ്പണിയാൻ കരാര്‍ നല്കുമ്പോൾ ഡിഎംആർസിയോട് ഒൻപത് മാസത്തിനുള്ളിൽ പണി തീർക്കണമെന്നാണ്
സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നത്.എന്നാൽ കരാര്‍ ഏറ്റെടുത്ത ഡിഎംആർസിയും ഊരാളുങ്കൽ ലേബര്‍ സൊസൈറ്റിയും ചേര്‍ന്ന് അഞ്ച് മാസവും 10 ദിവസവും കൊണ്ടാണ് പാലാരിവട്ടം മേൽപ്പാലം പണി പൂർത്തിയാക്കിയത്.