Kerala

തിരഞ്ഞെടുപ്പ്;പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി

എറണാകുളം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങൾക്കെതിരെ ജില്ലയിലെ നിയമസഭാ നിയോജക മണ്ഡലങ്ങളിൽ നടപടി ശക്തമാക്കി. മാതൃകപെരുമാറ്റച്ചട്ട പാലനത്തിന്റെ നോഡൽ ഓഫീസറായ എ.ഡി.എം കെ.എ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലാണ് ആൻറി ഡിഫെയ്സ്മെൻറ് സ്ക്വാഡുകൾ പ്രവർത്തിക്കുന്നത്.

ഓരോ നിയോജക മണ്ഡലത്തിലും രണ്ട് ആൻറി ഡിഫെയ്സ്മെൻറ് സ്ക്വാഡുകളും ഒരു മാതൃക പെരുമാറ്റച്ചട്ട സംരക്ഷണ സ്വാഡുകളും പ്രവർത്തനം ആരംഭിച്ചു. പൊതു നിരത്തുകളിലോ സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലോ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ, ബാനറുകൾ, വാൾപെയിൻറുകൾ, പോസ്റ്ററുകൾ എന്നിവ പതിച്ചാൽ ശക്തമായ നടപടി സ്വീകരിക്കാൻ ജില്ലാ ഇലക്ടറൽ ഓഫീസറായ ജില്ലാ കളക്ടർ സ്ക്വാഡുകൾക്ക് നിർദ്ദേശം നൽകി.

സ്വകാര്യ വ്യക്തികളുടെ വസ്തുക്കളിൽ രേഖാമൂലമുള്ള അനുവാദമില്ലാതെ യാതൊരു തരത്തിലുമുള്ള തിരഞ്ഞെടുപ്പ് പരസ്യങ്ങളും സ്ഥാപിക്കാൻ പാടില്ല. പെരുമാറ്റച്ചട്ട പാലനം ഉറപ്പാക്കുന്നതിനായി എല്ലാ മണ്ഡലങ്ങളിലും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിൻറെ അധികാരമുള്ള മൂന്ന് വീതം സ്റ്റാറ്റിക് സർവൈലൻസ് ടീമുകളും മൂന്ന് വീതം ഫ്ലൈയിംഗ് സ്ക്വാഡുകളും പ്രവർത്തിക്കുന്നുണ്ട്. ഈ സംഘങ്ങൾക്ക് വാഹനങ്ങളിൽ ഉൾപ്പെടെ അനധികൃതമായി സൂക്ഷിച്ചിട്ടുള്ള മദ്യം, പണം വിലപിടിപ്പുള്ള മറ്റ് വസ്തുക്കൾ എന്നിവ കണ്ടുകെട്ടുന്നതിനുള്ള അധികാരമുണ്ട്.

ചട്ടലംഘനങ്ങൾ കണ്ടെത്തുന്നതിനായി വീഡിയോ സർവെയലൻസ് ടീം, വീഡിയോ വ്യൂവിംഗ് ടീം എന്നിവയും പ്രവർത്തനം ആരംഭിച്ചു. പൊതുജനങ്ങൾക്ക് ചട്ടലംഘനം സംബന്ധിച്ച പരാതികൾ നേരിട്ടറിയിക്കാൻ സഹായമൊരുക്കുന്ന സി വിജിൽ മൊബൈൽ ആപ്ലിക്കേഷനും പ്രവർത്തന സജ്ജമാണ്

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *