Kerala

ഇനി ആർടി ഓഫീസിൽ പോകേണ്ടതില്ല;ലേണേഴ്സ് ഉൾപ്പടെ 18 ആർടിഒ സേവനങ്ങൾ ഓൺലൈനിലൂടെ

ലേണേഴ്സ് ലൈസൻസ് ഉൾപ്പടെയുള്ളവക്കായി ഇനിമുതൽ ആർ.ടി ഓഫീസിൽ പോകേണ്ടതില്ല.വാഹനസംബന്ധിയായ എല്ലാ കാര്യങ്ങളും ഓൺലൈനിൽ ലഭ്യമാക്കാനുള്ള പദ്ധതിയുമായി കേന്ദ്രസർക്കാർ.ലേണേഴ്സ് അടക്കമുള്ള 18 ആർടിഒ സേവനങ്ങൾ ഓൺലൈൻ വഴി ലഭ്യമാകുന്നു . ലേണേഴ്സ് ലൈസൻസും കഴിവ് പരിശോധന ആവശ്യമില്ലാത്ത ഡ്രൈവിങ് ലൈസൻസ് പുതുക്കലും അടക്കമുള്ള 18 സേവനങ്ങളാണ് ഇനി ഓൺലൈൻ വഴി നടത്താനാവുക.ഓൺലൈൻ സേവനങ്ങൾ ആധാർ കാർഡ് ഉപയോ​ഗിച്ചാവും നടപ്പാക്കുക.ഡ്രൈവിങ് ലൈസൻസ്, ആർസി എന്നിവ ആധാർകാർഡുമായി ബന്ധിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാ​ഗമായാണ് കേന്ദ്രസർക്കാരിന്റെ പുതിയ നടപടി.

ഇവയെ കൂടതെ ഓൺലൈനായി സേവനം ലഭ്യമാകുന്ന മറ്റു സേവനങ്ങൾ ഇവയൊക്കെയാണ്.ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസൻസ്, ആർസിയിലും ലൈസൻസിലും വിലാസം മാറ്റൽ, രാജ്യാന്തര ഡ്രൈവിങ് പെർമിറ്റ്, ലൈസൻസിൽ നിന്ന് വാഹനത്തിന്റെ തരം മാറ്റൽ , താൽക്കാലിക രജിസ്ട്രേഷനുള്ള അപേക്ഷ, ഫുൾ ബോഡിയുള്ള വാഹനത്തിന്റെ രജിസ്ട്രേഷൻ, ഡ്യൂപ്ലിക്കേറ്റ് ആർസി അപേക്ഷ, ആർസിക്ക് എൻഒസിക്കുള്ള അപേക്ഷ, ഉടമസ്ഥാവരകാശം മാറ്റൽ നോട്ടീസ്, ഉടമസ്ഥാവകാശം മാറ്റൽ, ആർസിയുടെ വിലാസം മാറ്റാനുള്ള അറിയിപ്പ്, അം​ഗീക‌‌ൃത കേന്ദ്രങ്ങളിൽ ഡ്രൈവിങ് പഠിക്കാൻ രജിസ്ട്രേഷനുള്ള അപേക്ഷ, ഡിപ്ലോമാറ്റിക് ഓഫിസറുടെ വാഹന രജിസ്ട്രേഷനും രജിസ്ട്രേഷൻ മാർക്കും, ഹയർ പർച്ചേഴ്സ് എ​ഗ്രിമെന്റ് എൻഡോഴ്സ്മെന്റ്, ഹയർ പർച്ചേഴ്സ് എ​ഗ്രിമന്റ് അവസാനിപ്പിക്കൽ.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *