Kerala

സ്വർണവില വീണ്ടും ഇടിഞ്ഞു;അഞ്ചുദിവസത്തിനിടെ 1280 രൂപ കുറഞ്ഞു

കൊച്ചി:പെട്രോൾ ഡീസൽ വില വർധനവിൽ ജനം പൊറുതി മുട്ടുമ്പോൾ അല്പം ആശ്വാസമായി സ്വർണവിലയിടിവ്.തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ ഇടിവ്. പവന് 280 രൂപ കുറഞ്ഞ് വില 33,160 രൂപയായി. അടുത്തകാലയളവിലെ ഏറ്റവും കുറഞ്ഞ വിലയാണിത്.കഴിഞ്ഞ വർഷം ഏപ്രിലിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് സ്വർണവില എത്തിയത്.അഞ്ചുദിവസത്തിനിടെ സ്വർണ വില 1280 രൂപയാണ് കുറഞ്ഞത്.

ഇതിന് ആനുപാതികമായി ഒരു ​ഗ്രാം സ്വർണത്തിന്റെ വിലയും കുറഞ്ഞിട്ടുണ്ട്. 35 രൂപ കുറഞ്ഞ് ഒരു ​ഗ്രാം സ്വർണത്തിന്റെ വില 4145 രൂപയായി.ഈ മാസം തുടക്കത്തിൽ 34,440 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഇതാണ് അഞ്ചുദിവസം കൊണ്ട് ആയിരത്തിലധികം രൂപയുടെ ഇടിവുണ്ടായത്.

ഡോളർ ശക്തിയാർജ്ജിക്കുന്നത് ഉൾപ്പെടെ ആ​ഗോള സമ്പദ് വ്യവസ്ഥയിലെ ഘടകങ്ങളാണ് സ്വർണത്തിന്റെ വിലയിൽ പ്രതിഫലിക്കുന്നത്. ആഗോള വിപണിയിൽ ഔൺസ് സ്വർണത്തിന്റെ വില 1693 ഡോളറായി കുറഞ്ഞു. കഴിഞ്ഞ ദിവസം ഇത് 1711 ഡോളറായിരുന്നു.എന്നതും സ്വർണ വില ഇടിവിന് കാരണമായി.കൂടാതെ സ്വർണത്തിൽ നിന്ന്‌ നിക്ഷേപകർ പിൻവാങ്ങിയതും വിലകുറയാനിടയാക്കി.അതേസമയം, കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചത് സ്വർണവില കുറച്ചിരുന്നു.തുടർന്ന് തിരിച്ചുകയറിയ സ്വർണവില വീണ്ടും കുറയുകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *