കൊച്ചി: ലാവ്ലിൻ കേസിലെ പരാതിക്കാരനായ ക്രൈം പത്രാധിപർ ടി പി നന്ദകുമാർ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് മുന്നിൽ ഹാജരായി. കൊച്ചിയിലെ ഇ ഡി ഓഫീസിലാണ് അദ്ദേഹം ഹാജരായത്.പിണറായി വിജയൻ എതിരെ മാത്രമല്ല , തോമസ് ഐസക്കിന് എതിരെയും , എം ഇ ബേബിക്ക് എതിരെയും മൊഴി നൽകും. രേഖകൾ എല്ലാം മറ്റൊരു കേന്ദ്രത്തിൽ സുരക്ഷിതമാണെന്നും, മറ്റൊരു ദിവസം ഹാജരാക്കുമെന്നും നന്ദകുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി.
കനേഡിയൻ കമ്പനിയായ എസ് എൻസി ലാവ്ലിനുമായി ചട്ടങ്ങൾ കട്ടിൽ പറത്തി കരാർ ഉണ്ടാക്കിയതിലൂടെ സർക്കാർ ഖജനാവിന് കോടികളുടെ നഷ്ടം വരുത്തിയെന്നും അന്നത്തെ വൈദ്യുതി മന്ത്രി പിണറായി വിജയന് കോടികൾ കൈക്കൂലിയായി ലഭിച്ചെന്നുമാണ് ആരോപണം. നന്ദകുമാറിന്റെ മൊഴിയടക്കം വിശദമായി പരിശോധിച്ച ശേഷമാണ് കേസെടുക്കേണ്ടതുണ്ടോ എന്നുള്ള കാര്യത്തിൽ ഇഡി തീരുമാനം കൈക്കൊള്ളും.