Election Kerala

നിയമസഭാ തിരഞ്ഞെടുപ്പ്; കണ്ണൂരിന്റെ ചുവപ്പ് കോട്ടയിൽ ഭൂരിപക്ഷം ഉയർത്താനായി പിണറായിയുടെ മത്സരം

കണ്ണൂരിന്റെ ചുവപ്പ് കോട്ടയായ ധർമ്മടത്ത് ഭൂരിപക്ഷം വർധിപ്പിക എന്ന ലക്ഷ്യത്തോടെയാകും മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കുറി ഇറങ്ങുന്നത്.എന്നാൽ ശക്തമായ മത്സരം കാഴ്ച വയ്ക്കുകയെന്നത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അഭിമാന പോരാട്ടമാണ്.മമ്പറം ദിവാകരന്‍ 2011ലും 2016ലും മല്‍സരിച്ച മണ്ഡലത്തില്‍ ഫോർവേർഡ് ബ്ലോക്ക് നേതാവ് ജി ദേവരാജന്‍ പിൻവാങ്ങിയതിനെ തുടർന്നാണ് ഡി.സി.സി ജനറല്‍ സെക്രട്ടറിയും ധർമ്മടം സ്വദേശിയുമായ രഘുനാഥിനെ സ്ഥാനാർഥിയാക്കാൻ കോൺഗ്രസിൽ തീരുമാനം. ധർമ്മടത്ത് ഇത്തവണ അതിശകത്മായ മത്സരം കാഴ്ചവെക്കാന്‍ കഴിയുമെന്ന് രഘുനാഥും പറയുന്നു.

മണ്ഡലത്തിൽ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ ഇടതുമുന്നണിക്ക് ജയിക്കാനാകില്ലെന്ന് കെപിസിസി നിര്‍വാഹക സമിതി അംഗം മമ്പറം ദിവാകരന്‍ പറയുന്നു. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്‍റെ പിതാവ് സി.പി. മുഹമ്മദിനെ മത്സരിപ്പിക്കണമെന്ന് പാർട്ടിയിലെ ഒരു വിഭാഗം നേരത്തെ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ നിയസഭാ തിരഞ്ഞെടുപ്പിൽ 87329 വോട്ട് നേടിയാണ് മണ്ഡലത്തിൽ നിന്ന് പിണറായി വിജയൻ തിരഞ്ഞെടുക്കപ്പെട്ടത്.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പിണറായിയുടെ ഭൂരിപക്ഷം 36,905 വോട്ടുകളായിരുന്നു. കോൺഗ്രസിന്റെ മമ്പറം ദിവാകരൻ 50,424 വോട്ടും ബിജെപിയുടെ മോഹനൻ മാനന്തേരി, 12,763 വോട്ടും നേടി.

അതേസമയം, 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലവും ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ എൽഡിഎഫിന് നേടിയ ചരിത്ര വിജയവും ഇടതുമുന്നയ്ക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.എന്നിരുന്നാലും ധർമ്മടം സ്വദേശിയുമായ രഘുനാഥ്‌ കോൺഗ്രസ് സ്ഥാനാർത്ഥിയായി കളത്തിലിറങ്ങുമ്പോൾ തീപാറുന്ന മത്സരം തന്നെ പ്രതീക്ഷിക്കാം.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *