തുറമുഖം- പുരാവസ്തു വകുപ്പ് മന്ത്രിയായ കടന്നപ്പള്ളി രാമചന്ദ്രന് കണ്ണൂരില്‍ കോവിഡ് വാക്സിന് സ്വീകരിച്ചു.സംസ്ഥാനത്ത് കോവിഡ് വാക്സിന് സ്വീകരിക്കുന്ന ആദ്യ മന്ത്രിയാണ് കടന്നപ്പള്ളി. കൂടാതെ ഇന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ തിരുവനന്തപുരത്ത് കോവിഡ് വാക്സിന് സ്വീകരിക്കും.
സംസ്ഥാനത്ത് ഇന്ന് സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത മോട്ടോര്‍ വാഹന പണിമുടക്ക് ആയതുകൊണ്ട് ഇരുചക്രവാഹനത്തിലാണ് മന്ത്രി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ചാണ് മന്ത്രി കോവിഡ് വാക്സിന് സ്വീകരിച്ചത്. വാക്സിന് സ്വീകരിച്ചതിന് ശേഷം അരമണിക്കൂര്‍ നിരീക്ഷണത്തിലിരിക്കാനായി പ്രത്യേക മുറിയിലേക്ക് മന്ത്രി പോയി.
അതേസമയം, മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ഇന്ന് കോവിഡ് വാക്സിൻ സ്വീകരിച്ചേക്കും. മുഖ്യമന്ത്രി തിരുവനന്തപുരം മെഡിക്കൽ കോളേജിലും ആരോഗ്യ മന്ത്രി ജനറൽ ആശുപത്രിയിലും ആയിരിക്കും കുത്തിവയ്പ്പ് എടുക്കുക. ഇതിനുവേണ്ട സജ്ജീകരണങ്ങൾ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തി. മെഡിക്കൽ കോളേജിലെ വാക്സിനേഷൻ കേന്ദ്രം ആരോഗ്യ സെക്രട്ടറി സന്ദർശിച്ച് സുരക്ഷയടക്കം ഉറപ്പാക്കിയിരുന്നു.