Kerala

യുഡിഎഫിന്റെ തെക്കൻ മേഖലാ തീരദേശജാഥയ്ക്ക് ഇന്ന് തുടക്കം

ആഴക്കടല്‍ മല്‍സ്യബന്ധന കരാറിൽ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക, ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ രാജിവെക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യുഡിഎഫിന്റെ തെക്കന്‍ മേഖലാ ജാഥ ഇന്ന് തുടക്കമാകും.മുൻമന്ത്രിയും ആര്‍എസ്പി നേതാവ് ഷിബു ബേബിജോണാണ് യുഡിഎഫിന്റെ തെക്കന്‍ മേഖലാ ജാഥയുടെ ക്യാപ്റ്റന്‍.

ഇന്ന് വൈകീട്ട് അഞ്ചിന് തെക്കന്‍ മേഖലാ ജാഥ പൊഴിയൂരില്‍ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലൂടെയാകും തെക്കന്‍ മേഖലാജാഥ കടന്നുപോകും.

കൂടാതെ കോൺഗ്രസ് നേതാവും എംപിയുമായ ടിഎന്‍ പ്രതാപന്‍ നയിക്കുന്ന വടക്കന്‍ മേഖലാ ജാഥ ഇന്നലെ കാസര്‍കോട് കസബ കടപ്പുറത്ത് ഉദ്ഘാടനം ചെയ്തു.വടക്കന്‍ മേഖലാ ജാഥ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ വി തോമസ് ഉദ്ഘാടനം ചെയ്തു. ജാഥ ഈ മാസം ആറിന് വൈപ്പിന്‍ ഞാറക്കല്‍ കടപ്പുറത്ത് സമാപിക്കും.

എൽ ഡി എഫ് സർക്കാർ നിയമസഭാ തെരഞ്ഞെടുപ്പ് ചെലവിലേക്കായി അയ്യായിരം കോടിയുടെ ആഴക്കടല്‍ കരാര്‍ വഴി കമ്മീഷന്‍ വാങ്ങിയെന്ന് വടക്കന്‍ മേഖലാ ജാഥ ക്യാപ്റ്റന്‍ ടി എന്‍ പ്രതാപന്‍ ആരോപിച്ചു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാൽ ആഴക്കടല്‍ മല്‍സ്യബന്ധന കരാറിൽ ജുഡീഷ്യല്‍ അന്വേഷണമാകും ആദ്യ കാബിനറ്റ് തീരുമെനമെന്നും പ്രതാപന്‍ വ്യക്തമാക്കി.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *