Kerala

തളിപ്പറമ്പ് നിയോജകമണ്ഡലം ഇനി ക്യാമറക്കണ്ണുകളിൽ സുരക്ഷിതം

കണ്ണൂർ: തളിപ്പറമ്പ് നിയോജക മണ്ഡലം മുഴുവൻ എനി ക്യാമറകണ്ണുകളിൽ സുരക്ഷിതം.മണ്ഡലത്തിൽ ‘തേർഡ് ഐ’ പദ്ധതിക്ക് തുടക്കമായി. കണ്ണൂർ ഗവ. എൻജിനീയറിങ് കോളേജിൽ സ്ഥാപിച്ച സെന്റർ ഫോർ ഇൻഫർമേഷൻ കമ്യൂണിക്കേഷൻ ആൻഡ് എഡ്യുക്കേഷണൽ ടെക്‌നോളജിയുടെ സഹായത്തോടെ പി.ഡബ്ല്യു.ഡി. ഇലക്‌ട്രോണിക്‌സ് വിഭാഗമാണ് പദ്ധതി നടപ്പാക്കുന്നത്.കേരളത്തിൽ ആദ്യമായി നടപ്പാക്കുന്ന ഐ ടി അധിഷ്ഠിത പദ്ധതിയാണ് ‘തേർഡ് ഐ’.ആദ്യഘട്ടത്തിൽ 178 ക്യാമറകളാണ് വിവിധയിടങ്ങളിലായി സ്ഥാപിക്കുക. തളിപ്പറമ്പ് ടൗൺ സ്‌ക്വയറിൽ നടന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.ഓൺലൈൻ ആയായിരുന്നു ഉദ്ഘാടനം.

ഇന്റർനെറ്റ് സഹായമില്ലാതെ കേബിൾ മുഖേനയോ വയർലസ് സംവിധാനം ഉപയോഗിച്ചോ ക്യാമറ നിരീക്ഷണം സാധ്യമാകുമെന്നതാണ് സംവിധാനത്തിന്റെ പ്രത്യേകത.ചടങ്ങിൽ ജെയിംസ് മാത്യു എംഎൽഎ അധ്യക്ഷത വഹിച്ചു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *