Kerala

ട്രോളര്‍ കരാര്‍: സമരം ശക്തമാക്കി മത്സ്യത്തൊഴിലാളികൾ;27ന് സംസ്ഥാനത്ത് തീരദേശ ഹര്‍ത്താല്‍

തിരുവനന്തപുരം: ആഴക്കടല്‍ മല്‍സ്യബന്ധനത്തിന് വിദേശട്രോളറുകള്‍ക്ക് കരാര്‍ നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കി മല്‍സ്യത്തൊഴിലാളികള്‍.ഇതിന്റെ ഭാഗമായി 27ന് തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളി സംഘടനകള്‍. ഹാർത്തൽ ദിവസം ഹാര്‍ബറുകള്‍ സ്തംഭിപ്പിക്കും.കൂടാതെ 22 ന് തോപ്പുംപടി ഹാര്‍ബറിലെ കെ.എസ്.ഐ.എന്‍.സി ഓഫീസ് ഉപരോധിക്കും.വൈകിട് ഫിഷറിസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ വീട്ടിലേക്ക് തിങ്കളാഴ്ച മൽസ്യ തൊഴിലാളികൾ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും.

എന്നാൽ ആഴക്കടല്‍ മല്‍സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിക്ക് അനുമതി നല്‍കിയെന്ന ആരോപണം അസംബന്ധമെന്ന് ആവർത്തിച്ച് ജെ മേഴ്‌സിക്കുട്ടിയമ്മ രംഗത്തെത്തി. ഫിഷറീസ് നയം തിരുത്തിയിട്ടില്ല. മല്‍സ്യബന്ധനത്തിനും യാനം നിര്‍മാണത്തിനും കൃത്യമായ നയമുണ്ട്. ഫിഷറീസ് നയം തിരുത്തിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

അതേസമയം അമേരിക്കന്‍ കമ്പനിയായ ഇഎംസിസിയുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയാതായി മന്ത്രി മേഴ്്‌സിക്കുട്ടിയമ്മ നേരത്തെ വ്യക്തമാക്കിയിരുന്നു.തൽസ്ഥാനത്ത് വെച്ച് ഇഎംസിസി സംഘത്തെ കണ്ടിരുന്നു. എന്താണ് സംസാരിച്ചതെന്ന് ഓര്‍ക്കുന്നില്ല.എന്നാൽ ന്യൂയോര്‍ക്കില്‍ വെച്ച് ആരെയും കണ്ടിട്ടുമില്ല,ഇതുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചകളും നടത്തിയിട്ടുമില്ല എന്നാണ് ഇന്നലെ പറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *