Kerala

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര നാളെ തലസ്ഥാന ജില്ലയിൽ

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളാ യാത്ര നാളെ തലസ്ഥാന ജില്ലയിൽ പ്രവേശിക്കും. കഴിഞ്ഞ 31 ന് കാസർഗോഡ് നിന്നാരംഭിച്ച യാത്ര പതിമൂന്നു ജില്ലകളിലൂടെ ആവേശോജ്വല സ്വീകരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടാണ് കേരത്തിന്റെ തലസ്ഥാന ജില്ലയിലേക്ക് പ്രവേശിക്കുന്നത്.

നാളെ 9.30 ന് ജില്ലാ അതിർത്തിയായ മുക്കട ജംഗ്ഷനിൽ ജില്ലയിലെ കോൺഗ്രസ്- യു ഡി എഫ് നേതാക്കൾ യാത്രയെ സ്വീകരിക്കും. അവിടെ നിന്ന് വാദ്യമേളങ്ങളുടെയും, ഇരുചക്ര വാഹനറാലിയുടെയും അകമ്പടിയോടെ രാവിലെ പത്ത് മണിക്ക് വർക്കലിയിലെത്തുന്ന യാത്രക്ക് അവിടെ വച്ച് ജില്ലയിലെ ആദ്യത്തെ സ്വീകരണം നൽകും. 11 മണിക്ക് ആറ്റിങ്ങലിലും ( മാമം), 12.30 ന് ചിറയൻകീഴിലും ( മംഗലപുരം) മാണ് യാത്രക്ക് സ്വീകരണങ്ങൾ നൽകുന്നത്്. ഉച്ചതിരഞ്ഞ് 3.30 ന് വാമനപുരത്തും ( വെഞ്ഞാറുംമൂട്) , 4.30 ന് നെടുമങ്ങാടും, 5.30 ന് അരുവിക്കരയിലുമാണ് സ്വീകരണം.

പിറ്റേന്ന് ഞായറാഴ്ച രാവിലെ എട്ടുമണിക്ക് പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൌസിൽ വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനാ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയും ആശയവിനിമയവും നടക്കും. 9 മണിക്ക് പ്രതിപക്ഷ നേതാവിന്റെ വാർത്താ സമ്മളനം, 11.30 കാട്ടാക്കട, 3.30 ഉച്ചക്കട, 4.30 നെയ്യാറ്റിൻകര, 5.30 ന് പാറശാലയിൽ സമാപനം. 22 ന് പരിപാടികളില്ല.

23ന് ശംഖുംമുഖത്തു ഐക്യ ജനാധിപത്യ മുന്നണി നേതൃനിരയുടെ സാന്നിധ്യത്തിൽ വൈകീട്ട് 3.30 ന് രാഹുൽ ഗാന്ധി അഭിസംബോധന ചെയ്യുന്ന പടു കൂറ്റൻ റാലിയോടെ കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയിൽ വലിയ മാറ്റങ്ങൾക്ക് നാന്ദി കുറിച്ച ഐശ്വര്യ കേരളാ യാത്രക്ക് തിരശീല വീഴും.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *