Kerala

പരസ്യത്തിനായി സർക്കാർ പ്രതിദിനം ചിലവാക്കുന്നത് ഇരുപത് കോടി രൂപ;വിമർശനവുമായി കെ സുധാകരൻ

കണ്ണൂര്‍: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലും കോടിക്കണക്കിന് രൂപയാണ് ഇടതു സർക്കാർ പരസ്യപ്രചരണത്തിനായി ചിലവാക്കുന്നതെന്ന് കണ്ണൂർ എംപിയും കോൺ​ഗ്രസ് വർക്കിം​ഗ് പ്രസിഡൻ്റുമായ കെ.സുധാകരൻ.ഇരുപത് കോടി രൂപയാണ് ദിവസവും സർക്കാർ പരസ്യത്തിനായി ചിലവഴിക്കുന്നതെന്നും സുധാകരൻ ആരോപിച്ചു.

ഇതിന് സമാനമായ രീതിയിൽ പിൻവാതിൽ നിയമനം നടന്ന കാലഘട്ടം ഇതു വരെ ഉണ്ടായിട്ടില്ല. പരിയാരത്തടക്കം വൻതോതിൽ പിൻ വാതിൽ നിയമനം സർക്കാർ നടന്നു. മന്ത്രിസഭ പോലും അറിയാതെ ഒരു വകുപ്പ് മന്ത്രി അമേരിക്കൻ കുത്തകയുമായി കരാർ ഒപ്പിട്ടത് എന്തു ആഭാസമാണ്. ഇപി ജയരാജൻ, കോടിയേരി ബാലകൃഷ്ണൻ , പിണറായി വിജയൻ എന്നിവരുടെ മക്കളുടെ വ്യവസായ സാമ്രാജ്യത്തിന് പിന്നിലെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ചു
സമഗ്രമായ അന്വേഷിക്കണം ആവശ്യമാണ്. ഇന്നലെ സെക്രട്ടറിയേറ്റിന് മുന്നിൽ ലാത്തിച്ചാർജ് നടത്തിയ പോലീസുകാരെ തിരിച്ചറിയൽ പരേഡിന് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പരസ്യത്തിനായി സർക്കാർ പ്രതിദിനം ചിലവാക്കുന്നത് ഇരുപത് കോടി രൂപ;വിമർശനവുമായി കെ സുധാകരൻ

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *