Kerala

രമേശ് ചെന്നിത്തലയുടെ ആരോപണം തികച്ചും അസംബന്ധം;പ്രതികരണവുമായി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണം തികച്ചും അസംബന്ധമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. താൻ ഒരാളെയും കാണുകയോ ഒപ്പിടുകയോ ചെയ്തിട്ടില്ല.ഏത് ഉത്തരവ്, എന്ത് കരാര്‍, ആര് ഒപ്പിട്ടു എന്നും മന്ത്രി ചോദിച്ചു.സംസ്ഥാനത്തിന്റെ പരിധിയിൽ ഉള്ള തീരത്ത് മീന്‍ പിടിക്കാന്‍ അമേരിക്കന്‍ കമ്പനിക്ക് അനുമതി നല്‍കിയെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി മേഴ്‌സിക്കുട്ടിയമ്മ.

പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെ കുറിച്ച് ധാരണയില്ല.വ്യവസായ വകുപ്പുമായി കരാറിലേര്‍പ്പെട്ടോ എന്നത് പ്രശ്‌നമല്ല.ഫിഷറീസ് വകുപ്പിനാണ് ആഴക്കടല്‍ മത്സ്യ ബന്ധനത്തിന് അനുമതി നല്‍കേണ്ടത്. എന്നാല്‍ ഫിഷറീസ് വകുപ്പിന്റെ മുന്നില്‍ ഇത്തരമൊരു അപേക്ഷ എത്തിയിട്ടില്ല. വിദേശ ട്രോളറുകള്‍ക്ക് അനുമതി നല്‍കുന്ന പ്രശ്‌നമില്ലെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *