Kerala

പാലക്കാട്ട് തീപിടിത്തം; ഹോട്ടൽ പൂര്‍ണ്ണമായും കത്തിനശിച്ചു

പാലക്കാട്: പാലക്കാട് ന​ഗരത്തിലെ ഹോട്ടലില്‍ വന്‍ അഗ്നിബാധ. തീപിടുത്തത്തില്‍ ഹോട്ടല്‍ പൂര്‍ണ്ണമായും കത്തിനശിച്ചു.
പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് റോഡിലെ ഹോട്ടലാണ് കത്തിനശിച്ചത്.തീപിടിത്തത്തിൽ ആളപായമില്ല.

ഓപ്പണ്‍ ഗ്രില്‍ എന്ന റസ്റ്റോറന്റിലാണ് അഗ്നിബാധയുണ്ടായത്.അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. റസ്റ്റോറന്റിന്റെ അടുക്കളഭാഗത്തുനിന്നാണ് തീ ഉയര്‍ന്നത്. അ​ഗ്നിശമന സേന എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

ഹോട്ടലിൽ ചെറിയതോതില്‍ തീ പിടിച്ചപ്പോൾ തന്നെ ജീവനക്കാരും അകത്തുണ്ടായിരുന്ന മറ്റു ആളുകളും പുറത്തിറങ്ങിയതിനാല്‍ ആർക്കും അപകടം സംഭവിക്കാതെ രക്ഷപ്പെട്ടു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *