കോട്ടയം: ഇടതുമുന്നണി വിടുമ്പോൾ എംഎൽഎ സ്ഥാനം രാജിവെക്കില്ലെന്ന് മാണി സി കാപ്പൻ.അതിനെപ്പറ്റി ആലോചിച്ചിട്ടില്ല,അത്തരം ഒരു കീഴ്വഴക്കം കേരളം കോൺഗ്രസും കാണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.തന്റെ ഒപ്പം മുന്നണി വിടുന്നവർ സർക്കാരിൽ നിന്ന് കിട്ടിയ ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങളും പാർട്ടി സ്ഥാനങ്ങളും രാജിവയ്ക്കുമെന്നും കാപ്പൻ വ്യക്തമാക്കി.
എൻസിപി ദേശീയ നേതൃത്വം ഇടതുമുന്നണിക്കൊപ്പമാണെന്ന് കാപ്പൻ സമ്മതിച്ചു എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ
മുന്നണി മാറാതിരിക്കാൻ കഴിയില്ലെന്ന് പവാറിനെ അറിയിച്ചതായി കാപ്പൻ വ്യക്തമാക്കി.
എം എൽ എ സ്ഥാനം രാജിവയ്ക്കുമോ എന്ന് ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകരോട് മുന്നണി വിടുമ്പോൾ എംൽഎ സ്ഥാനം രാജിവയ്ക്കണമെങ്കിൽ റോഷി അഗസ്റ്റിനും തോമസ് ചാഴികാടനുമൊക്കെ രാജി വക്കണ്ടേ എന്നാണ് കാപ്പൻ ചോദിക്കുന്നത്. ആത്മാഭിമാനം ഉണ്ടെങ്കിൽ അവർ ആദ്യം രാജി വെക്കട്ടെയെന്നും കാപ്പൻ പറഞ്ഞു.മാസങ്ങൾ കഴിഞ്ഞല്ലേ ജോസ് കെ മാണി രാജി വച്ചതെന്നും കാപ്പൻ ചോദിക്കുന്നു.