Kerala

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ അനുമതി;തൃശൂർ, പാലക്കാട് ജില്ലകളിൽ മാത്രം,കർശനനിബന്ധനകൾ

തൃശൂർ: കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ആനകളാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ.കേരളത്തിലെ ഏറ്റവും ഉയരമുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉപാധികളോടെ എഴുന്നള്ളിപ്പിന് കൊണ്ടു പോകാൻ അനുമതി. എന്നാൽ തൃശൂർ, പാലക്കാട് ജില്ലകളിൽ മാത്രമാണ് എഴുന്നള്ളിപ്പ് നടത്താൻ അനുമതി നൽകിയിരിക്കുന്നത്.

ആഴ്ചയിൽ രണ്ട് തവണ മാത്രമേ ആനയെ എഴുന്നള്ളിപ്പിന് കൊണ്ടു പോകാൻ അനുമതിയൊള്ളു.പോകുമ്പോൾ നാല് പാപ്പാൻമാർ ആനയ്ക്കൊപ്പം ഉണ്ടാകണമെന്നും നാട്ടാന നിരീക്ഷണ സമിതി നിർദേശിച്ചിട്ടുണ്ട്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന വിദ​ഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അനുമതി നൽകിയിരിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *